Wednesday, August 21, 2019

ദൈവത്തിന്റെ നാട് അല്ല..ഇത് ദൈവങ്ങളുടെ നാട്.....

ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി ......!!! വയലാറിന്റെ അനശ്വര വരികൾ...  ഇവിടംവിട്ടുപോകുവാൻ ആർക്കും ഇഷ്ടമല്ല. അത്രക്കാണ് ബന്ധങ്ങളുടെയും കടപ്പാടുകളുടെയും ഇഴ പിരിഞ്ഞുള്ള നിൽപ്പ്. പെട്ടന്ന് പൊട്ടിച്ചെറിയുവാൻ കഴിയില്ല. പക്ഷേ ദുരന്തങ്ങൾ മനുഷ്യന്റെ കണക്കു പുസ്തകത്തിൽ തെറ്റുകൾ കോറിയിടുന്നു ബന്ധങ്ങളുടെ ചങ്ങലക്കണ്ണികളെ പാതിവെച്ചു മുറിച്ചുകൊണ്ട് പോകുന്നു.....


ഒരു പ്രളയാവർത്തനംകൂടി. അതും കഴിഞ്ഞതിന്റെ വാർഷികത്തിൽ തന്നെ...
വയനാട് മേപ്പാടിപുത്തുമലയിൽ ഉരുൾപ്പൊട്ടലിന്റെ രൂപത്തിൽ-മണ്ണിടിച്ചിൽ ആണെന്നും പറയുന്നു - ദുരന്തം പെയ്തിറങ്ങി. കൽപ്പറ്റയിൽ നിന്നും 20 കിലോമീറ്റർഅകലെ പ്ലാൻറ്റേഷൻ ഗ്രാമമായ പുത്തുമലയിൽ 60 കുടുംബങ്ങൾ
താമസിച്ചിരുന്നു. രണ്ടു പാർപ്പിട കേന്ദ്രങ്ങൾ  ക്ഷേത്രം  കാപ്പിക്കട    മദ്രസ.
വീടുകൾ....എല്ലാം പോയി...ഒരു ഗ്രാമീണ ഭംഗി തന്നെ മണ്ണിനടിയിൽ മറഞ്ഞു.
ഒരു തിരിച്ചു വരവില്ലാതെ...മേപ്പാടി പഞ്ചായത്തു പ്രസിഡന്റ് സഹദ്
പകർത്തിയ 26 സെക്കന്റുള്ള വീഡിയോ,അതാണ് ഈ ദുരന്ത വാർത്ത പുറം
ലോകത്തെ ആദ്യം അറിയിച്ചത്.

ചില മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അടുത്ത വാർത്തയും വന്നു. മലപ്പുറം
ഭൂദാനം കവളപ്പാറയിൽ ഉരുൾപൊട്ടൽ. അനേകരെ കാണ്മാനില്ല. ഒരു പ്രദേശം
തന്നെ ഒലിച്ചു പോയിരിക്കുന്നു. എവിടെയും 30  അടിയിൽ ചെളിത്തടാകം.
19 കുടുംബങ്ങളുടെ മോഹങ്ങളും സ്വപ്നങ്ങളും സമ്പാദ്യങ്ങളും എല്ലാം
മിനിറ്റുകൾക്കൊണ്ടു പ്രകൃതി വിഴുങ്ങി.

പുത്തുമലയിൽ കൃഷി ഭൂമി ഉൾപ്പെടെ 100 ഏക്കറോളം ചെളിപുഴയായി 5
കിലോമീറ്റർ ദൂരത്തിൽ ഒഴുകി.എല്ലാം ആ 3 മിനിറ്റിനുള്ളിൽ സംഭവിച്ചു
തീർന്നിരുന്നു.

പുത്തുമലയുടെയും കവളപ്പാറയുടെയും ജീവിത ഭൂപടം മാറ്റിവരച്ച  ദുരന്തം
ചാനൽ റിപ്പോർട്ടർമാർ പോലും കരഞ്ഞുപോയ നിമിഷങ്ങൾ. ആളൊഴിഞ്ഞ
പുത്തുമലയിൽ ചില വളർത്തു നായ്ക്കൾ കാവലിരിക്കുന്നു. ആർക്കോവേണ്ടി
പോയവരാരും ഇനി തിരിച്ചു വരില്ലെന്ന് അവരുണ്ടോ അറിയുന്നു....!!??

1980 ഇൽ ഇവിടെ വൻതോതിൽ മരംമുറി നടന്നിരുന്നു. തേയില തോട്ടങ്ങൾ
ക്കുവേണ്ടി. അതാണ് മണ്ണിടിച്ചിലിന്റെ വിദൂര കാരണമെന്നു ജില്ലാ മണ്ണ്
സംരക്ഷണ ഓഫീസർ P U  ദാസ് പറയുന്നത്. 5 ലക്ഷം ടൺ മണ്ണാണ് ഒറ്റയടിക്ക്
പുത്തുമലയിൽ വന്നടിഞ്ഞത്. പാറക്കെട്ടുകൾക്കും വന്മരങ്ങൾക്കും ഒപ്പം
5 ലക്ഷം ഘന മീറ്റർ വെള്ളവും കുത്തിയൊഴുകിയപ്പോൾ പുത്തുമലക്ക്
പിടിച്ചുനിക്കാൻ പറ്റിയില്ല. ആ ഭംഗി ചരിത്രത്തിലേക്ക് മറഞ്ഞു.

രക്ഷാപ്രവർത്തകർക്ക് പോലും ഒന്നും ചെയ്യാനാകാത്ത അവസ്ഥയായിരുന്നു
കവളപ്പാറയിൽ. ഒരു പ്രദേശത്തിന്റെ രൂപം പോലും മാറിയിരിക്കുന്നു. എത്ര
പേർ മണ്ണിനടിയിൽ,എത്ര പേർ രക്ഷപെട്ടോടി..?ആർക്കറിയാം...??
തലനാരിഴയ്ക്ക് രക്ഷപെട്ടവർക്കു ചിതറിയഓർമ്മകളുടെ  കണ്ണികൾ ഇടക്ക്
പൊട്ടിപ്പോകുന്നു. കണ്ണുകളിൽ സങ്കടം ഉരുൾപൊട്ടുന്നു. കൈക്കുഞ്ഞുങ്ങൾ
മുതൽ വൃദ്ധർ വരെ ഒലിച്ചുപോയിരിക്കുന്നു. ആര്? ആരെ? എന്തു പറഞ്ഞു ആശ്വസിപ്പിക്കും..?


കരയാമോ...ഹാ....പുരുഷനല്ലേ....!!!???
കരയാതെങ്ങനെ.....? നരനല്ലേ.....??!!
കേരളം തേങ്ങിയ ദിവസങ്ങൾ...കണ്ടെടുക്കുന്ന ഓരോ മൃത ശരീരങ്ങളും ഓരോ
കണ്ണീർക്കഥ പറയുന്നു.സ്കൂട്ടറിൽ ഇരിക്കുന്ന നിലയിൽ...കട്ടിലിൽ ഉറങ്ങി
കിടക്കുന്ന നിലയിൽ....മരത്തടികൾക്കുള്ളിൽ അമർന്നുപോയ നിലയിൽ....
അങ്ങനെയങ്ങനെ.....


പുത്തുമലക്കാരുടെ സ്വപ്നങ്ങളെ മലവെള്ളം കൊണ്ടുപോയി...കലി തീരാത്ത
ഉരുൾ കവളപ്പാറയേയും നക്കിത്തുടച്ചു. പോയവർക്ക് ഇനിയൊരു മടക്കം
ഇല്ലെന്നു നമ്മൾ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചു തുടങ്ങി. ഉൾക്കൊണ്ടു
തുടങ്ങി.


ദുരന്തം ഒഴുകിപ്പോയ വഴികളിലൂടെ പിന്നോക്കം പോകാം. ഇനി അവരിൽ
ആരെങ്കിലും വരുമോ പുത്തുമലയിൽ താമസത്തിന്...???കവളപ്പാറയിൽ....??
ആർക്കറിയാം...??പേടിപ്പെടുത്തുന്ന ഏകാന്ത ഓർമ്മകളുടെ നടുക്കം വിട്ടു
മാറാത്ത വിജനതകളിൽ ആരെങ്കിലും കൂടു കെട്ടുമോ....ദുരന്ത ഭൂമി ഇപ്പോൾ
നിശബ്ദമാണ്. മണ്ണുമാന്തി വണ്ടികളുടെ ഒച്ചയല്ലാതെ ഒന്നും അവിടെയില്ല.
പൊങ്ങിവരുന്ന തേങ്ങലുകൾക്കുപോലും ഒരു നിസ്സംഗത....ചെളിപുതപ്പിൽ
ഉറഞ്ഞു പോയ ഗ്രാമവും അതിന്റെ കുറെ ഓർമ്മകളും....ഉറ്റവർ പുതഞ്ഞു
കിടക്കുന്ന ചെളിമണ്ണിൽ നഷ്ടപ്പെട്ട പ്രതീക്ഷകളുടെ ഭാരവും പേറി പലരും
തിരഞ്ഞു നോക്കുന്നു...തിരിച്ചു കിട്ടില്ലെന്ന്‌ ഉറപ്പുള്ള ബന്ധങ്ങളെ....

മണ്ണിൽ മറഞ്ഞത് നമ്മുടെ അമ്മമാരായിരുന്നു....
അപ്പൻമ്മാരായിരുന്നു.....
പെങ്ങൻമ്മാരും അനിയൻമ്മാരുമായിരുന്നു....
ചേട്ടൻമ്മാരും മക്കളുമായിരുന്നു.....അവരെയൊന്നും ഒരുപക്ഷേ നമ്മൾ
ഒരിക്കൽപ്പോലും കണ്ടിട്ടില്ലായിരിക്കും..എന്നാൽ ആരുടെയൊക്കെയോ
വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നവർ ഇന്നു നമ്മുടെ രക്ത ബന്ധുക്കളായി
മാറുകയാണ്.പതഞ്ഞൊഴുകി മലവെള്ളം വന്നപ്പോൾ മനുഷ്യൻ നിസ്സഹായൻ
എന്തു ചെയ്യാൻ പറ്റും....ഇത്രയൊക്കെയേ ഉള്ളു ജീവിതം. ഒരു ശ്വാസത്തിന്റെ
ആയുസ്സുള്ളവർ-അല്ല-രണ്ടു ശ്വാസങ്ങൾക്കിടയിലെ അനിശ്ചിതത്വം....!!
അതല്ലേ നമ്മുടെ ജീവിതം..എല്ലാവരും ഒന്നു ചിന്തിച്ചിരുന്നെങ്കിൽ...

പ്രകൃതി...നമുക്ക് ജീവിക്കാൻ ദൈവം തന്ന വീട്....ഒരുപാട് ഉപദ്രവിച്ചു നമ്മൾ..
എന്നിട്ടും നമുക്കുവേണ്ടി പൊന്ന് വിളയിച്ചു തന്നു...ഒത്തിരി മുറിപ്പെടുത്തി....
എന്നിട്ടും ഭൂമിക്ഷമിച്ചു...!!ഹൃദയംപോലുംതുരന്ന്മണ്ണെടുത്തു..... ദുഃഖങ്ങൾ എല്ലാം ഭൂമി അതിന്റെ ഉള്ളിലൊതുക്കി..പക്ഷേ ഒതുക്കിവെച്ച  ഈ ദുഃഖങ്ങൾ എല്ലാം.....ഒരുദിവസം..ഹൃദയംപൊട്ടി...പുറത്തുവന്നു....ഉരുളിന്റെ രൂപത്തിൽ...എന്നിട്ടും പ്രകൃതി നമുക്ക് പല മുന്നറിയിപ്പുകളും തന്നു.
പക്ഷേ അതു മനസ്സിലാക്കി പ്രവർത്തിച്ചത് മൃഗങ്ങൾ മാത്രം.....കവളപ്പാറ
യിൽ ദുരന്തം ഉണ്ടാകുന്നതിനു 2 ദിവസം മുമ്പേ പട്ടികൾ കൂട്ടമായി തോടു
കടന്ന് ഒരു കിലോമീറ്റർ ദൂരെ ആലിൻചുവട് എന്ന സ്ഥലത്തു കൂട്ടംകൂടി.
പശുക്കൾ അസാധാരണമായി അമറുകയും കെട്ടു പൊട്ടിക്കാൻ ശ്രെമിക്കുക
യും ചെയ്തു.ആനക്കൂട്ടങ്ങൾ കാടിനു പുറത്തേക്കു ഓടിമാറി. വെള്ളത്തിനു
വെന്തമണ്ണിന്റെ ഗന്ധം ഉണ്ടായി. ഇങ്ങനെ മുന്നറിയിപ്പുകൾ വന്നത് ചിലർ
മനസ്സിലാക്കി. രക്ഷപെടാൻ വഴിനോക്കി.കവളപ്പാറയിലെ രാജേഷും
 കുടുംബവും ആദിവാസി മൂപ്പൻ ചാത്തനും അവരിൽ  ചിലരാണ്. അകലേക്ക്
പോയ പട്ടികൾ ദുരന്തം കഴിഞ്ഞപ്പോൾ തിരിച്ചുവരികയും ചെയ്തു. ദുരന്ത
ദിവസമായ ആഗസ്റ്റ് 8 നു 300 പേരെയാണ് പുത്തുമലയിൽ നിന്നും ഒഴിപ്പിച്ചത്.
അല്ലെങ്കിൽ മരണ സംഖ്യ ഇനിയും കൂടിയേനെ.


പ്രിയപ്പെട്ടവരുടെ വിയോഗം വരുത്തിവെക്കുന്ന ശൂന്യത,വാക്കുകൾകൊണ്ട്
വരച്ചിടാനാകാത്ത വല്ലാത്തൊരു അവസ്ഥയാണ് ദുരന്ത ഭൂമിയിൽ.......
തൊട്ടടുത്ത നിമിഷം വരെ കൂടെ ഉണ്ടായിരുന്നവർ.....കണ്ണിമയ്ക്കുന്ന നേരം
കൊണ്ട് ഇല്ലാതായി...എല്ലാം ഒരു ഭീകര സ്വപ്നം പോലെ .


ഇല്ല......നമ്മൾ തോൽക്കില്ല...ഒരു കൈകൊണ്ടു കണ്ണുനീര് തുടച്ചു മറുകൈകൊണ്ടു
സഹജീവികളെ ചേർത്തുനിർത്തി അവർ പറഞ്ഞു....നമ്മൾ അതിജീവിക്കും..
കെട്ടിപ്പണിയും...ഇല്ല തോൽക്കാൻ ഇനി സമയം....പുതിയൊരു കേരളം പടുത്തുയർത്തും നമ്മൾ.....കേരളം ഒറ്റക്കെട്ടായി നിന്നു. സമൂഹം സർക്കാരിനു
കൈകൊടുത്തു കഴിഞ്ഞ പ്രളയത്തെ തോൽപ്പിച്ചത് ചരിത്രമാണെങ്കിൽ....
ആശങ്കയില്ലാതെ-ജാഗ്രതയോടെ-കേരളം ഒരിക്കൽക്കൂടി ഒന്നിച്ചു....
പുത്തുമലക്കും കവളപ്പാറക്കും വേണ്ടി.

എഴുന്നേൽക്കുകയായി ഒരായിരം പേർ.....
എന്റെ പെരുന്നാൾ ഇങ്ങനെയൊന്നും പറഞ്ഞു ഒരു നൗഷാദ് ഇക്കാ.....
കൊടുത്തു തന്റെ കടയിലെ മുക്കാൽ ഭാഗം തുണികളും....
നൗഷാദിന്റെ മാതൃക പിന്തുടർന്ന് ചാലക്കുടിയിൽ നിന്നും ഒരു ആൻറ്റോ....
മറ്റനേകം കച്ചവടക്കാർ.....
കോഴിക്കോട് ചെരുപ്പ് തുന്നുന്ന രാജസ്ഥാൻകാരി ലിസി.....
കഥാകൃത്ത് ടി പദ്മനാഭൻ.....ഒരു ലക്ഷം രൂപയുമായി....
മുൻ പാർലമെന്റ് അംഗം ഇന്നസെന്റ്...ഒരുവർഷത്തെ പെൻഷനുമായി...
ലോഡ് കണക്കിന് സാധനവുമായി  നടൻ ടോവിനോ..നടൻ..ജോജു.....
മുഖ്യമന്ത്രി അപ്പൂപ്പന് പൈസാ കൊടുത്തു്...അന്ന ലക്ഷ്മി....
ഇന്നത്തെ കച്ചവടം മുഖ്യമന്ത്രിയുടെ CMDRF ന് വേണ്ടി എന്ന് ബോർഡ് വെച്ച്
പച്ചക്കപ്പ വിൽപ്പന നടത്തിയ ചേട്ടൻ......
ഓട്ടോ ഡ്രൈവർമ്മാർ.....
ബസ് ഉടമസ്ഥൻമാർ....
ചെറുകിട ഹോട്ടലുകൾ....
ഫാദർ ഡേവിഡ് ചിറമേൽ.....കിഡ്നി ഫൗണ്ടേഷൻ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.....
ജനപ്രതിനിധികൾ.......
ലോഡ് കണക്കിന് സാധനവുമായി തമിഴ് മക്കൾ....സ്റ്റാലിന്റെ വണ്ടി....
ദുരന്തം റിപ്പോർട്ട് ചെയ്യാൻ വന്ന ചില തമിഴ് ചാനൽ വാനിൽ സഹായം.....
പത്തു ലക്ഷം രൂപയുമായി ഗാന ഗന്ധർവ്വൻ യേശുദാസ്.....
സ്വന്തമായ 25 സെന്ററി നിന്നും 20സെന്റും ദുരന്തബാധിതർക്ക് വീട് വെക്കാൻ കൊടുത്ത ഒരു സഹോദരി.....
നൂറിനടുത്തു ലോഡ് സാധനം കയറ്റിവിട്ട് മേയർ പ്രശാന്ത്....
കഴിഞ്ഞ തവണ പ്രളയം തകർത്തെങ്കിലും ലോഡ്കണക്കിനു കൊടുത്തു
പത്തനംതിട്ട കളക്ടർ......
വീടുവെക്കാൻ സ്ഥലം കൊടുത്ത പ്രവാസി സഹോദരങ്ങൾ.....
കുടുക്ക പൊട്ടിച്ചു കൊടുത്ത കുഞ്ഞുമക്കളും.....
പടം വരച്ചു കിട്ടിയ ആദ്യത്തെ പൈസ ദുരിതാശ്വാസത്തിനു നൽകി
ഭിന്നശേഷി യുള്ള പത്താം ക്ലാസ്സുകാരി നന്ദിത.....
അവസാനം ആക്രി പെറുക്കി ജീവിക്കുന്ന തമിഴ് സഹോദരൻ അയ്യാദുരൈ 50
രൂപയുമായി .....
ജില്ലാ കേന്ദ്രങ്ങൾ.....സന്നദ്ധ സംഘങ്ങൾ...സ്കൂൾ കോളേജ് വിദ്യാർത്ഥികൾ....
അങ്ങനെ...നീട്ടിപ്പരതി എഴുതിയാൽ ഇവിടെങ്ങും നിൽക്കുമെന്ന് തോന്നുന്നില്ല..
കൊടുത്തു...സ്നേഹത്തിൽ പൊതിഞ്ഞ കരുതലുകൾ....
പേരറിയാത്ത ഇനിയും പലരും കൊടുത്തു.....
കേരളത്തിന്റെ ഭരണ നായകൻ ഓടിനടന്നു എല്ലാറ്റിനും ചുക്കാൻ പിടിച്ചു....

പക്ഷെ മറുവശത്തു ചിത്രം വേറെ ആയിരുന്നു....
മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചു പൈസാ കൊടുക്കരുത്
എന്നും പറഞ്ഞു സാമൂഹ്യ ദ്രോഹികൾ ലൈവുമായി രംഗത്തുവന്നു...
സോഷ്യൽ മീഡിയയിൽ ക്കൂടി ജാതിയും മതവും രാഷ്ട്രീയവും എല്ലാം ഇളക്കി
വൻ പ്രചാരണം കൊടുത്തു...ചിലരതിൽ വീണു....എന്തിനധികം...??
ദുരിതാശ്വാസ ഫണ്ടിനെക്കുറിച്ചു വ്യാജ പ്രചാരണം നടത്തിയതിനു കേസ്
പോലും എടുക്കേണ്ട നില വരെ വന്നു കാര്യങ്ങൾ.....പ്രബുദ്ധ കേരളത്തിന്റെ
മനഃസാക്ഷിയിലെ പുഴുക്കുത്തുകൾ..കൊടും വിഷങ്ങൾ.....കാര്യമറിയാതെ
പലരും ലൈവുകളുമായിരംഗത്ത്ആടിത്തിമിർത്തു....
കഴിഞ്ഞ പ്രളയംകഴിഞ്ഞപ്പോൾ ആർക്കും പൈസ കിട്ടിയില്ല എന്നായിരുന്നു ചിലർക്ക് പരിഭവം.....അതാണ് കൊടുക്കരുത് എന്ന് പറഞ്ഞു നടന്നത്....
കളി കഴിഞ്ഞ ഉടൻ പൈസ കൊടുക്കാൻ ഇത് ക്ലബ്ബിന്റെ ഫുട്ബോൾ കളി അല്ല..
സാങ്കേതികവും ഭരണപരവുമായ നിരവധി കാര്യങ്ങളിലൂടെ കയറി ഇറങ്ങി
ആണ് അർഹരായവർക്ക്‌ സഹായം ലഭിക്കുന്നത്..അപ്പോൾത്തന്നെ
അനർഹരെ ഒഴിവാക്കുകയും വേണം.അതൊക്കെ ഒരു പ്രോസസ്സ് വർക്കാണ്.
ഇടുക്കിയിൽ കറന്റ് ഉണ്ടാക്കിയ ഉടനെ അത് നേരിട്ട് നമ്മുടെ വീട്ടിലേക്കു
കിട്ടുന്നുണ്ടോ....???? അത് ചിന്തിച്ചാൽ മതി...


കോട്ടയത്ത് ഏറ്റുമാനൂരിൽ കോടതി ഒരാളെശിക്ഷിച്ചു....Rs 25000  കോടതിയിൽ
കെട്ടിവെക്കേണ്ടി വന്നു.കേസ് എന്താണെന്നോ....മുഖ്യ മന്ത്രിയുടെ
ഫണ്ടിലേക്ക് പത്തുപൈസാ കൊടുക്കരുതെന്ന ആഹ്വാനം....അതും FB യിൽ.....
ഇനിയും പലരും കേസിന്റെ തുമ്പത്തു വന്നു നിൽപ്പുണ്ട്...ഇവരിൽ പലരും
രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ പിടിക്കുന്നവരോ,അനുഭാവികളോ ആണ്.
സ്വന്തം വീട്ടിൽ ഒരു അപകടം നടക്കുമ്പോൾ സഹായിക്കാൻ ഓടിവരുന്നവനെ
ആട്ടിയോടിക്കുന്നവൻ കുടുംബത്തു പിറന്നവനാണോ.....സമൂഹത്തിനു
കൊള്ളാവുന്നവനാണോ....അവനെ വീട്ടിൽ കയറ്റാൻ കൊള്ളാമോ......
ചിന്തിക്കുക നാളത്തെ ദുരന്ത ബാധിതർ ഒരുപക്ഷേ ഞാനും നിങ്ങളുമാകാം....
ആരും ഇതിനൊന്നും അതീതരല്ല...
കൊടുക്കാതിരിക്കാം.......അതിനുള്ള സ്വാതന്ത്രം നമുക്കുണ്ട്...എന്നാൽ
കൊടുക്കുന്ന കയ്യിൽ കയറിപ്പിടിക്കുന്ന സംസ്കാര ശൂന്യത .........
സഹായത്തിനു എതിരായി വ്യാജ വാർത്ത എഴുന്നള്ളിച്ചവർ,അവർ ഏതു
ആദർശത്തിനുവേണ്ടി നിൽക്കുന്നവരാണെങ്കിലും  ഒന്ന്പറയാം....നിങ്ങളെ മനുഷ്യരുടെ കൂടെ കൂട്ടാൻ അൽപ്പം ബുദ്ധിമുട്ടാണ്......അപ്പൻ ചത്താലും
വേണ്ടില്ല  അമ്മയെ വിധവയായി കാണണം.......അല്ലെ....????
ദുരന്ത ബാധിതരെ വേദനിപ്പിച്ച ഇങ്ങനെയുള്ള സംഭവങ്ങൾ ലോകത്തു
മറ്റൊരിടത്തും ഉണ്ടായിട്ടില്ല........??
കൊടുക്കരുത്...കൊടുക്കരുത്...കൊടുക്കരുത്...ഒരുത്തന്റെ വീഡിയോ
ആയിരുന്നു പ്രചാരണത്തിൽ മുന്നിൽ.......
നിങ്ങൾക്ക് കൊടുക്കാൻ മനസ്സില്ലെങ്കിൽ വേണ്ടെന്ന്...ഇവിടെ നൂറുപേർ
കൊടുക്കാൻ റെഡി ആയി നിൽക്കുന്നുണ്ട്.....
അപവാദ പ്രചാരണമൊക്കെ ആര് മൈൻഡ് ചെയ്യുന്നു....പ്രചരിപ്പിച്ചവനും
അവന്റെ കുറെ മൂടുതാങ്ങികളും മാത്രം.....
സർക്കാരിൽ നിന്നും ഒരു
അറിയിപ്പ് ഉണ്ടാകുന്നതിനു മുമ്പേ സുമനസുകൾ 2.55 കോടി രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് അയച്ചു.....അത് മാത്രം മതി ഇവിടുത്തെ ഒത്തൊരുമ അറിയാൻ....
എല്ലാം നഷ്ടപ്പെട്ടവരായി,വെറും കയ്യോടെ നിൽക്കുന്ന മനുഷ്യരെ കണ്ടിട്ട്
എങ്ങനെ പറയാൻ തോന്നും കൊടുക്കരുത് എന്നൊക്കെ.........
പണ്ടാരാണ്ടു പറഞ്ഞതുപോലെ,ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ
കാണാൻ നല്ല രസം..എന്ന്......???
സഹായം തടഞ്ഞവരെ സമൂഹ മനഃസാക്ഷി  വിചാരണ ചെയ്യട്ടെ....ഇനിയും വിഷം ചീറ്റിയാൽ സമൂഹം നിങ്ങളെ അങ്ങ് എടുക്കും....കൈകാര്യം ചെയ്യാൻ..!!




ദുരന്തം കഴിഞ്ഞു...മാധ്യമങ്ങൾ പുതിയ വാർത്തകൾ തേടി തുടങ്ങി....
പക്ഷേ..നമ്മൾ മറക്കരുത്അവരെ.... ദുരന്ത ബാധിതരെ....
ഒന്നിൽ നിന്നും തുടങ്ങണം.......പാതിവെച്ചു സ്വപ്നങ്ങൾ കൈവിട്ടു
പോയവരാണ്......ജീവിക്കാനുള്ള താൽപ്പര്യം പോലും പോയവരുണ്ട്.....
കൈവിടരുത്.....ചേർത്തുപിടിക്കണം.....


ദുരന്തങ്ങൾ ഇനിയും ഉണ്ടാകാം....
ജനകീയ ബോധവൽക്കരണം ആവശ്യമാണ്....
സർക്കാരുകൾക്ക് പരിമിതിയുണ്ട്....അവിടെയാണ് ബഹുജന കൂട്ടായ്മകളുടെ
പ്രസക്തി....പ്രകൃതിയുടെ വിനിയോഗം,അതിലുണ്ടായ പാളിച്ചയാണ് ഈ
ദുരന്തങ്ങളുടെ തിരക്കഥ എഴുതിയത്....നല്ല ബോധവൽക്കരണം ആവശ്യമാണ്.
അപ്പോൾത്തന്നെ സർക്കാർ സാങ്കേതിക സംവിധാനങ്ങൾ
കുറേകൂടി കാര്യക്ഷമമാക്കണം....
ദുരന്ത ബാധിതരുടെ പുനഃരധിവാസം...... അത് സർക്കാർ ഏറ്റെടുത്തു സമയ
ബന്ധിതമായി തീർക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം....
വാസയോഗ്യമായ വീടുകൾ വേണം...
നഷ്ടപ്പെട്ട രേഖകൾക്കു പകരം ലഭിക്കണം.....
കുട്ടികളുടെ പാഠപുസ്തകങ്ങൾ പുതിയത് വേണം...
ജോലി സാഹചര്യങ്ങൾ ഒരുങ്ങണം.....അങ്ങനെ ഒരു വലിയ ബാധ്യതയാണ്
സർക്കാരിന്റെ മുന്നിലുള്ളത്. നമ്മൾ പിന്തുണ കൊടുത്താൽ എല്ലാം വേഗം
തീർപ്പാകും...അതാണല്ലോ കേരളത്തിന്റെ നന്മ....സർക്കാർ നമ്മോടു ഒപ്പമുണ്ട്..


ഒരിക്കൽക്കൂടി കേരളം കൈകോർത്തു.....
സഹജീവികളുടെ കണ്ണീരൊപ്പാൻ......
നമ്മൾ അതിജീവിക്കും......ഈ  ദുരന്തത്തെയും,അതിനുശേഷം പൊങ്ങിവരുന്ന
വിഷ ജന്തുക്കളെയും ....!!
അതിജീവനത്തിന്റെ പുത്തൻ ഗാഥകൾ ഇവിടെ രചിക്കപ്പെടും......


അതെ നമ്മൾ  അതിജീവിക്കും....
കരുതലിന്റെ പുതിയ പാഠങ്ങൾ എഴുതിച്ചേർത്ത കേരള ജനത ഒരു
ഒരുകാര്യംകൂടി തിരുത്തി....
കേരളം ഇത് ദൈവത്തിന്റെ നാട് മാത്രമല്ല ഒരുപാട് നന്മയുള്ള 
ദൈവങ്ങളുടെ നാട് കൂടി ആണെന്ന്......
കരുതലിന്റെ കരങ്ങൾക്ക് മുന്നിൽ സർവാംഗ പ്രണാമം...........                                                          

Wednesday, August 07, 2019

"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാൻ കൂടെയോടി. രണ്ടുപേർ എന്തിനോവേണ്ടി ഓടുന്നതു കണ്ട മൂന്നാമൻ അവർക്കുപിന്നാലെ പാഞ്ഞു. നേരം വെളുത്തപ്പോൾ ഒരു സംഘം കൂട്ടയോട്ടക്കാർ ...... ആർക്കും അറിയില്ല എന്തിനാണ് ഓടിയെന്ന് ..?  





ഇന്നത്തെ ഓരോ ട്രെൻഡുകൾ കാണുമ്പോൾ  ഇതാണ് ഓർമ്മവരുന്നത്. ഏതോ ഒരു അലവലാതി എന്തെങ്കിലും ചീള് തരം കാണിക്കും അടുത്തവൻ അത് ഏറ്റുപിടിക്കും, ട്രെൻഡ് ആണത്രേ.... ട്രെൻഡ്.

ഏകദേശം രണ്ടു മൂന്ന് മാസത്തെ ട്രെൻഡ് ആയിരുന്നു ഫുൾ ജാർ സോഡാ ... ഫേസ്‌ബുക് തുറക്കുന്നതും ചാടിവീഴും ഫുൾജാർ   സോഡാ മാഹാത്മ്യങ്ങൾ!!!വീഡിയോ, ഫോട്ടോ, സെൽഫി എന്നുവേണ്ട ഒരു കയ്യാങ്കളി തന്നെ... ഇങ്ങനെ ഒരു അടിക്കുറിപ്പും.. "ഞാനും കുടിച്ചു" (വല്യ കാര്യമായിപ്പോയി) ഒരു വലിയ ഗ്ലാസിൽ സോഡാ ഒഴിക്കുന്നു വേറൊരു ചെറിയ ഗ്ലാസിൽ കുറെ എരിവും അരച്ച് ചേർത്ത് സോഡയിൽ തട്ടുന്നു. സോഡാ കുറെ പതഞ്ഞു പുറത്തു പോകുന്നു. ബാക്കിവന്നത് കുടിച്ചിട്ട് പൈസയും കൊടുത്തു പോകുന്നു. അടുത്ത വൻ കയറിനിൽക്കുന്നു. ഇതാണ് സംഭവം. മൈസൂർ പാക്കിൽ മൈസൂർ എവിടെ എന്ന് ചോദിയ്ക്കാൻ പാടില്ലാത്തതുപോലെ ഫുൾ ജാർ  സോഡയിൽ ജാർ എവിടെ എന്ന് ചോദിക്കരുത്. കിട്ടുന്നത് കുടിച്ചിട്ട് പോകണം മിസ്റ്റർ..


സംഗതിയുടെ ഗുട്ടൻസ് അറിയാൻ ഗൂഗിൾ പരതി. കിട്ടിയത് യുട്യൂബ്. കേറി യൊന്നു നോക്കി ജാറിന്റെ വർണ്ണനകൾ.. ജ്ഞാനപ്പാനപോലെ, നീട്ടിയും കുറു ക്കിയും വർണ്ണിച്ചിരിക്കുന്നു. ഫുൾ ജാർ സോഡാ ഇനി നമ്മുടെ വീട്ടിൽ ഉണ്ടാക്കാം... ഫുൾ ജാർ  ആരോഗ്യത്തിന് നല്ലതു. ഇങ്ങനെപോകുന്നു ഫുൾ ജാർ ഭക്തി. ചോദ്യം ചോദിച്ചവനെ വളഞ്ഞിട്ടു ആക്രമിക്കുന്നു.."പിള്ളേർ ഇച്ചിരി വെള്ളം കുടിച്ചെന്നു വെച്ച് തനിക്കെന്താടോ...വിഷമില്ലാത്തതിന്റെ പേരൊന്നു പറയെടോ.. കള്ളും കഞ്ചാവും അടിക്കുന്നത് പോലെ അല്ലല്ലോ ...."തെറിവിളി കൾ അനന്തമായി നീളുകയാണ്. 

ഇതിനിടയിൽ രണ്ടു ഡോക്ടർമാരുടെ വീഡിയോ കണ്ടു അതൊന്നു നോക്കി. ഓക്സിഡൈസ് ചെയ്തവെള്ളമാണ് സോഡാ. ഇവൻ കുഴപ്പക്കാരനാണ്. നമ്മൾ ഓക്സിജൻ ഉള്ളിലേക്ക് വലിച്ചെടു ത്തിട്ടു പുറംതളളുന്ന സംഭവമാണ് കാർബൺ ഡയോക്സയിഡ്. ഇത് വെള്ള ത്തിൽ ലയിക്കുന്നില്ല. പിന്നെ ഇവനെ ലയിപ്പിച്ചാണ് സോഡാ ഉണ്ടാക്കുന്നത് .അതിൽ മേൽപ്പറഞ്ഞ എരിവുകൂടി ചേർത്ത് അകത്താക്കുമ്പോൾ നമ്മുടെ ആമാശയം വലിയൊരു വിഷമ ഘട്ടത്തിലെത്തുന്നു. ശരീരം പുതിയ രോഗാ വസ്ഥയിലേക്കു മാറുന്നു. അവർ പറഞ്ഞതാണ് ശെരി. 

പക്ഷെ ഫുൾ ജാർ വലിയ തരംഗം ഉണ്ടാക്കി. എങ്ങനെ? സോഡാ കുടിക്കുന്ന യുവതിയുടെ മുഖ ഭാവങ്ങളും, പൃഥിരാജിൻ്റെ ഷൂസും  ഒക്കെ വലിയ വാർത്തയാക്കുന്ന മാധ്യമങ്ങൾ ഇതേറ്റുപിടിച്ചു. അങ്ങനെ സോഡാ വലിയ സംഭവമായി . കേരളത്തിൽ പലയിടത്തും റോഡ് ബ്ലോക്കുവരെ ഉണ്ടായി. ജാർ കുടിക്കാൻ തള്ളിക്കേറി വന്നതാ. പണ്ട് സുരേഷ് ഗോപി പറഞ്ഞ രണ്ടു സാധന ങ്ങൾ കൂട്ടിക്കുഴച്ചു നാലുനേരം വെട്ടിയടിക്കുന്ന വീഡിയോ, ഫോട്ടോ, വാ ട്സ്ആപ് സ്റ്റാറ്റസ് ഇട്ടാൽ പിന്നെ കുറെ നാളുകൾ ഇതായിരിക്കും ട്രെൻഡ്.

ഏറ്റുപിടിക്കാൻ കുറെ പൊട്ടന്മ്മാരും പൊട്ടികളും. തിന്നുന്നതും  കുടിക്കുന്നതു മെല്ലാം ആഘോഷമാക്കി ആഹാരത്തെ തന്നെ വിനോദ ഉപാധിയാക്കി മാറ്റുന്ന കുറെ പൈതങ്ങൾ. ആഹാരവും വെള്ളവും പോലും ആഘോഷമാക്കി പോസ്റ്റ് ചെയ്തുകഴിയുമ്പോൾ ഇവരൊക്കെ എന്തോ ആനകുതിര കാര്യം ചെയ്ത പോലാണ്. ചില പട്ടികൾ കുരച്ചാൽ കടിച്ചതിന്റെ വാശിയാണ് എന്നു കേട്ടി ട്ടില്ലേ അതുപോലെ. കരടും പൊടിയുമില്ലാത്ത ഒരുഗ്ലാസ്സ് വെള്ളം കിട്ടിയിരു ന്നെങ്കിൽ എന്ന് ആശിക്കുന്നവർ ജീവിക്കുന്ന സമൂഹത്തിലാണ് ഈ ജാർ ദുരന്തം. 


അർഹിക്കുന്ന അവജ്ഞയോടെ ഇതൊക്കെ തള്ളിക്കളയേണ്ട  മാധ്യമങ്ങൾ പോ ലും അതിനു തുനിയുന്നില്ല. മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെക്കുറിച്ചു പറയു കയും വേണ്ട. ധനാകർഷണ യന്ത്രം പോലുള്ള തട്ടിപ്പുകളുടെ പരസ്യം വലിച്ചു വാരി പ്രസിദ്ധീകരിക്കും. തൊട്ട് അപ്പുറത്തു ഒരു കുമ്പസാരംകൂടി കൊടുക്കും "ഈ പത്രത്തിലെ ഏതെങ്കിലും പരസ്യം മൂലം വായനക്കാർക്കു ധനനഷ്ടം മാന ഹാനി എന്നിവ ഉണ്ടായാൽ ഞങ്ങൾ ഉത്തരവാദിയല്ല (അയ്യോടാ... പാവം) പരസ്യങ്ങളുടെ നിജസ്ഥിതി വായനക്കാർ നേരിട്ട്ബോധ്യപ്പെടേണ്ടതാണ്.. അ താണ് അവരുടെ ലൈൻ. പിന്നെന്തിനാ ഇവർ  ഇത്ര ത്യാഗം സഹിച്ചു  പരസ്യം മേടിച്ചു ഇടുന്നതു ..? വൻകിട ഉഡായിപ്പുകളാണെന്നു അറിയാം എന്നിട്ടും....??? ഇതൊക്കെയൊരു ബിസിനസ് തന്ത്രമല്ലേ, അല്ലാതെ നമ്മളെ ഗുണംപിടിപ്പിക്കാൻ ചെയ്യുന്നതല്ലല്ലോ...! ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ ഈ വിഷയം ഇവിടെ നിർത്തുന്നു. 


മ്മടെ വിഷയം ജാർ ആകുന്നു...!! കിട്ടുന്ന വെള്ളത്തിന്റെ വിലയറിയാതെ കുറച്ചുപതപ്പിച്ചുപുറത്തുകളയുന്നു,ബാക്കിവരുന്നത്നായ നക്കുന്നതുപോലെ . അകത്താക്കുന്നു. എന്നിട്ടു നാണമില്ലാതെ ഒരു ഫോട്ടോയും പോസ്റ്റുന്നു.. ഞാനും കുടിച്ചു ....!!ആഹാരം പാഴാക്കുന്നതിന്റെ പുതിയ രീതി,അതാണ് ഫുൾ ജാർ സോഡാ. 

ഏതാനും ദിവസങ്ങൾക്കു മുമ്പ് ചെന്നൈയിലും കേരളത്തിലും  അനുഭവിച്ച കൊടും വേനൽ ആരും മറക്കരുത്. 2 ലീറ്റർ കുപ്പിയിൽ  വെള്ളം എടുത്തു കുളിച്ചവർപ്പോലും ഉണ്ട്. വെള്ളം ആഘോഷമാക്കരുതേ.. മലിനജലം കുടിച്ചു ദാഹം തീർക്കുന്ന ലോകത്താണ് നമ്മൾ ജീവിക്കുന്നത് എന്ന് ഓർക്കുക.

ആഹാരത്തിന്റെ ട്രെൻഡുകൾ മാറിമാറി വരുമ്പോൾ സൂക്ഷിച്ചുനോക്കിയാൽ രോഗങ്ങളുടെ ട്രെൻഡുകളും മാറിമാറിവരുന്നതുകാണാം. സോഷ്യൽ മീഡിയ കളുടെ അതിപ്രസരം ഇല്ലെങ്കിൽ കുറെയൊക്കെ ഈ ആഘോഷങ്ങൾക്കു അറുതിയുണ്ടാകുമോ...? വായനക്കാർ ചിന്തിക്കുക.. കാരണം, എന്തെങ്കിലും കുടിച്ചിട്ട് കഴിച്ചിട്ട് വേസ്റ്റ് തട്ടുന്നത് സോഷ്യൽമീഡിയയിൽ ആണെല്ലോ.. മറ്റുള്ള വർ ഇവരുടെ വേസ്റ്റുകൾക്കു ലൈക്കുകൾ കൊടുക്കണം. ആരെങ്കിലും എന്തെ ങ്കിലും കാണിച്ചുകൂട്ടുന്നതിനു നമ്മൾ എന്തിന് ലൈക്ക് അടിച്ചു പ്രോത്സാഹിപ്പി ക്കണം.? കുറെ വേസ്റ്റ് പോസ്റ്റുകൾ . ഹോ എന്തൊരു ദുരന്തം...

കാര്യമെന്താണെന്നു അറിയില്ല ഇപ്പോൾ ജാർ കോലാഹലം ഒന്നും കേൾക്കു ന്നില്ല. അതോ ജാർ ഇട്ടേച്ചു ഫേസ്ആപ്പിന്റെ പുറകെ പോയതാണോ..? അതും അറിയില്ല. (ഫേസ്ആപ്പ്.... പുറകെ വരുന്നുണ്ട്.. വിടില്ല ഞാൻ) ജീവിതം ഒന്നേ യുള്ളു അത് ആഘോഷിക്കാനുള്ളതല്ല. അമൂല്യമായ വസ്തുതകളെ നേടിയെ ടുത്തു സമൂഹത്തിനു നന്മചെയ്തു ജീവിതം അർത്ഥപൂർണമാക്കണം. അതാണ് ഹീറോയിസം.. അതല്ലേ അതിന്റെ ഒരിത് ..?



                                                          ചില ഫേസ്ബുക് ടീമുകളുണ്ട്. ആഹാരം കഴിക്കാൻ വേണ്ടി  മാത്രം ജനിച്ചവരാണോ ഇവരെന്ന്  പലപ്പോഴും തോന്നിയിട്ടുണ്ട്. എന്തെങ്കിലും കഴിക്കാൻ ഹോട്ടലിൽ കയറും. പിന്നെ ഒരു വെപ്രാളവും പരവേശവുമൊക്കെയാണ്. തലങ്ങും വിലങ്ങും ഫോട്ടോ എടുത്തു ഒറ്റ പോസ്റ്റിങ്ങ്.. ഞാൻ ഇന്നു കഴിച്ചത്... KFC, Mc Donald, പിസ്സാ, പൊറോട്ടയും ഇറച്ചിയും, കപ്പയും മീനും... (വീട്ടിൽ റേഷൻ അരിയാണ് അതുവേറെ കാര്യം) താഴെ ഒരു അടിക്കുറിപ്പ് "ഞങ്ങൾ,ഒരു ഹോട്ടലിൽ ഇരിക്കുന്നു"   ഒത്തിരിപ്പേർ കൂടിയുള്ള കഴിപ്പാണെങ്കിൽ,  കഴുത്തും നീട്ടി കണ്ണും തള്ളി കഴുക്കോലും എണ്ണി ഇരിക്കുന്ന ഒരു വിശാല ഫോട്ടോയും അങ്ങ് താങ്ങും. കുടിക്കാൻ കൊടുത്ത ചായയുടെ പടമെടുത്തു ചിലർ വാട്സ്ആപ് സ്റ്റാറ്റസ് ഇടുന്നു. ഇങ്ങനെ പോകുന്നു പരാക്രമങ്ങൾ.

എഡോ......!!! താൻ അവിടെ എന്തുവാ തിന്നതെന്നു ആരും ചോദിച്ചില്ലല്ലോ.. പിന്നെന്തിനാ ഈ KFC പൊങ്ങച്ചമൊക്കെ കാണിച്ചു ഞെളിയുന്നതു..?? വെറുതെ നാട്ടുകാരെ വെറുപ്പിക്കുന്നത്..?? ഇതൊക്കെ ഫേസ്ബുക്കിൽ കാണുന്ന ചേട്ടൻ മ്മാർ മനസ്സിൽ തെറിപറഞ്ഞുകൊണ്ടു ലൈക് ക്ലിക്ക് ചെയ്യുന്നു. അൽപ്പന് അർത്ഥം കിട്ടിയാൽ അർത്ഥരാത്രിക്കും കുടപിടിക്കും. ഹോട്ടലിലും കുട പിടിക്കും.

തീറ്റ സാധനങ്ങൾ മറ്റുള്ളവരെ കാണിക്കാൻ പോസ്റ്റ് ചെയ്യുമ്പോൾ കിട്ടുന്ന ധ്വനി "ഞാനൊരു ആർത്തിപ്പണ്ടാരമാണ്"എന്നാണ്. പിന്നെ, ഞങ്ങൾ വലിയകാശു കാരാണ്, ഞങ്ങൾ ഇതൊക്കെയാണ് പതിവായി കഴിക്കുന്നത് എന്നൊക്കെ യൊരു പരോക്ഷ ആത്മസുഖം നിങ്ങൾക്കും കിട്ടിയേക്കും ...യേത്...? വീട്ടിൽ ഉരുളക്കിഴങ്ങു തിന്നാത്തവനൊക്കെ ഹോട്ടലിൽ പോയി ഫ്രഞ്ച്ഫ്രൈസ് വാരി വലിച്ചു തട്ടും  ഇതൊക്കെ മറ്റുള്ളവരെ കാണിക്കാനുള്ള ജാഡയുടെ പുതിയ എഡിഷൻ  ആണ്.(പിന്നേ...ഇതൊന്നും ആരും കാണാത്ത പോലാ...)


വിശപ്പുള്ളവർ ആഹാരം കഴിക്കണം അത് ഹോട്ടലിൽ ആവാം വീട്ടിൽ ആവാം ...its ok... പക്ഷെ മറ്റുള്ളവരെ കാണിക്കാനും ലൈക് മേടിക്കാനും ഉള്ള ഒരു മാതിരി തറപ്പരിപാടി മോശമല്ലേസർ..? ധാർമ്മിക രോക്ഷം അണപൊട്ടിയിട്ടു ചോദിക്കുവാ.... അല്ല പിന്നെ...! നമ്മുടെയൊക്കെ സ്റ്റാൻഡേർഡ് ബിലോ ആവ റേജ് ആകുന്നു ചില കാര്യങ്ങളിൽ. നമ്മൾ കാണിച്ചുകൂട്ടുന്ന കുറെ പൊങ്ങ ച്ചങ്ങൾക്കു കയ്യടി മേടിക്കാനും, സ്വയം വല്യപുള്ളി ചമയാനുമുള്ള ഒരിടമായി സോഷ്യൽമീഡിയകളെ ഉപയോഗിക്കുന്നവർ ഇന്ന് കൂടിവരികയാണ്. അടുത്ത തലമുറയ്ക്ക് ഇതിലൂടെ കൊടുക്കുന്ന സന്ദേശം എന്താണ്...? "നമ്മൾ എന്തെ ങ്കിലും ചെയ്തുകൂട്ടിയിട്ടു അതെല്ലാം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യണം. അവിടെയാണ് നമ്മളുടെ കഴിവ്" എന്നല്ലേ..?


സമയം കൊല്ലാൻ ചിലർ വരും. ഇവരുടെ പൊണ്ണക്കാര്യം നീട്ടി എഴുതിവെക്കും .ഇതെല്ലാം വായിക്കുന്നവർ ഓർക്കണം ഹോ അയാളൊക്കെ എന്ത് വലിയ ഭാഗ്യവാനാണെന്നു.....!! പിന്നെ പൊങ്ങച്ചം കാണിക്കാൻ നമ്മൾ മലയാളികളെ കഴിഞ്ഞിട്ടേ ആരുമുള്ളൂ. ടോയ്‌ലെറ്റുകളെക്കാളും കൂടുതൽ മൊബൈൽ ഫോ ണുകളും ഫേസ്ബുക് അക്കൗണ്ട്കളുമുള്ള ഒരേയൊരു ഇടം.. കേരളം...!!!!കേരളം ഇല്ലായിരുന്നെങ്കിൽ സുക്കറണ്ണൻ തെണ്ടി കുത്തുപാള എടുത്തേനേ. 

                                            പണ്ടൊക്കെ വളരെ ലളിതമായി ആഘോഷിച്ചിരുന്ന ജന്മദിന ആഘോഷങ്ങൾ ഇന്ന് സോഷ്യൽ മീഡിയ  ഏറ്റെടുത്തിരിക്കുന്നു . വളരെ മാനം മര്യാദയായി ഇതൊക്കെ മീഡിയയിൽ  കൈകാര്യം ചെയ്യുന്നവരുണ്ട് .അവരുടെ കാര്യമല്ല ഇവിടെപ്പറയുന്നത്. ചില ദുരന്തങ്ങളെ നമ്മളൊക്കെ കാണുന്നുണ്ടല്ലോ. ആദ്യം കഴിക്കാനുള്ള കേക്ക് എടുത്തു മുഖത്തു വാരിത്തേ ക്കുന്നു...അതോ തേപ്പിക്കുന്നതോ..? അത്യാവശ്യം കോമാളി ആയിക്കഴിഞ്ഞാൽ, പിന്നെയൊരു ഫോട്ടോ എടുപ്പാണ്... അതെല്ലാം ഒരു ഉളുപ്പുമില്ലാതെ ഫേ സ്ബുക്കിൽ തട്ടുന്നു.

കേക്ക് പൊതിഞ്ഞിരിക്കുന്ന തിരു സ്വരൂപങ്ങളുടെ അടിയിൽ വേറെ പണി യൊന്നുമില്ലാത്ത കുറെ ടീമുകൾ എഴുതിവെക്കുന്നു "ചങ്കേ... ഹാപ്പി ജനി ച്ചോസം"  നാണമില്ലാതെ കുറെ ചങ്കുകളും, കുറെ വിവര ദോഷികളും....


കേക്ക് മുഖത്ത് വാരി തേക്കുന്നത് തന്നെ സംസ്കാര ശുന്യതയല്ലേ ..? അവരെത്ര വിദ്യാസമ്പന്നരോ പ്രശസ്തരോ ആയിക്കൊള്ളട്ടെ ഈ കാണിക്കുന്നത് അല്പ ത്തരമാണ്,താന്തോന്നിത്തരമാണ്. നാണമില്ലാത്തവന്റെ "എവിടെയോ" ആലു കിളിർക്കുന്ന ഒരു ചൊല്ലുണ്ട് ഇത് ഇവർക്ക് നന്നായി ഇണങ്ങും.


ആഫ്രിക്കയിൽ കുട്ടികളുടെ ഇടയിൽ സാമൂഹിക പ്രവർത്തനം നടത്തുന്ന ഒരു സഹോദരന്റെ പ്രസംഗം ഒരിക്കൽ കേട്ട് കണ്ണു നിറഞ്ഞു.ഒരു ബ്രഡ് കഷണം  രണ്ടായി മുറിച്ചു കൊടുക്കേണ്ടി വന്നിട്ടുണ്ടെന്ന്...ഒരു ബ്രെഡിന്റെ നേർ പകുതിയുടെ വലുപ്പം നമുക്ക് ഊഹിക്കാമല്ലോ..?? എന്നിട്ടുപോലും ഒന്നും കിട്ടാത്തവർ അവിടെ ബാക്കി ഉണ്ടായിരുന്നു....അങ്ങ് ആഫ്രിക്ക വരെ പോകേണ്ട ആവശ്യമില്ല.കഴിഞ്ഞ പ്രളയ സമയത്തു് ഒരു പൊതി ചോറിനുവേണ്ടി  കൈനീട്ടിയവർ  ഇവിടെ ഉണ്ടെന്നു മറക്കരുത്...!!


കഴിക്കാനുള്ള ആഹാരസാധനം വാരി മുഖത്തു തേക്കുന്നതിന്റെ കാരണം, ഒന്നുകിൽ ഇവർ ബുദ്ധിമാന്ദ്യം ഉള്ളവർ, അല്ലെങ്കിൽ സ്വഭാവവൈകൃതം ഉള്ളവർ. അല്ലെങ്കിൽ നിങ്ങൾ പറ.....? ഇങ്ങനെയുള്ള ഏഴാംകിട പരിപാടികളെ ന്യായീകരിക്കുന്നവർ പറഞ്ഞേക്കാം, അതെല്ലാം എൻജോയ്മെന്റിന്റെ ഭാഗ മാണെന്നു..!! അങ്ങനെയുള്ളവരും ഉണ്ട്...!!

കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ  കണ്ടു ഒരു ആഘോഷം, മുഖത്തും തലയിലും കേക്ക്  വാരിത്തേച്ചു ഷർട്ട് പോലുമിടാതെ ഒരു 30 വയസ്സിനു മുകളിലുള്ള  ഒരുത്തൻ.... അവനുംകിട്ടി 170 ലൈക്ക്‌.. അങ്ങനെയുമുണ്ട് കുറെ ജന്മങ്ങൾ.. എന്തുകണ്ടാലും തള്ളിക്കേറി ലൈക്കും കമെന്റും പാസ്സാക്കും. പടത്തിലുള്ളത് ലേഡീസ് ആണെങ്കിൽ തീർന്നു...!! ഒലിപ്പിക്കൽ അതി കലശലാകും.


 ഇനി അടുത്ത എഡിഷൻ എന്താകുമോ എന്തോ..? ലൈക്കിനും കമന്റിനും വേണ്ടി തുണിയുരിയുന്ന വേർഷൻ ആകാം. അല്ല അടുത്ത തവണ ജന്മദിന ആഘോഷങ്ങളിൽ ആരെങ്കിലും ഒന്നു തുണിയുരിഞ്ഞു പടം പോസ്റ്റ് ചെയ്യുമെങ്കിൽ ഇനിഅടുത്ത ട്രെൻഡ് അതായിരിക്കും ഷുവർ. എന്റെ സുക്കർ അണ്ണോ എന്നെയൊന്നു പിടിച്ചേക്കണേ..

ട്രെയിനിൽ യാത്ര ചെയ്യുന്ന മൂന്നുപേർ തമ്മിൽ പരിചയപ്പെട്ടു. ഒന്നാമൻ പറഞ്ഞു ഞാൻ ട്രിവാൻഡ്രം പോകുന്നു. രണ്ടാമൻ പറഞ്ഞു ഞാൻ ട്രിച്ചൂർ.മൂന്നാമൻ വിട്ടില്ല.. ഞാൻട്രെണാകുളം... ഇതുപോലാണ് ഫേസ്ബുക്കിലെ കളികൾ. വലിയ പിടിയില്ലെങ്കിലും കാര്യങ്ങളൊക്കെ ഇംഗ്ലീ ഷിലേ പറയൂ എന്നു വാശിയുള്ള കുറെ ടീമുകൾ. പുതിയ സ്കൂട്ടർ എടുത്ത പ്പോൾ ഇങ്ങനെ മൊഴിഞ്ഞു "മൈ ന്യൂ ഗോഡ് ഗിഫ്റ്റ്... "അതുപോലെ അമ്മക്ക് കാലുവേദന, അതും ഇംഗ്ലീഷിൽ തന്നെ"മൈ മദർ പൊന്നമ്മ, ഷീ ഈസ് പെയിൻ ഇൻ ലെഗ്. മലയാളത്തിൽ പോരെ.. പൊന്നമ്മേടെ മോനെ..?  അമ്മയുമായി റേഷൻകടയിൽ പോയ മകൾ വാട്സ്ആപ് സ്റ്റാറ്റസ് എഴുതി weekend shopping with mom നിൽക്കുന്നതോ..? മണ്ണെണ്ണപ്പാട്ട പിടിച്ചും...!!!????


പണ്ടൊരാൾ ഇ ങ്ങനെ കുറെ ഇം ഗ്ലീഷ് വിജ്ഞാനം എഴുതി. പണി അറിയാവുന്ന കക്ഷികൾ ഇതി യാനെതിരുത്താൻ ചെന്നു. ഈ പണ്ഡിതൻ പറ ഞ്ഞു ഞാൻ എഴു തുന്നത് ബ്രിട്ടീഷ് ഇംഗ്ലീഷ് ആണെ ന്ന്..? എന്തൊരു ജന്മങ്ങൾ ....put is put no more put (ഇട്ടത് ഇട്ടു ഇനി ഇടരുത്) ആ ടൈപ്പ്സാധന മായിരുന്നു അത്. വായിച്ചാൽ വേർഡ്‌സ്‌വർത്തുപോലും ആത്മഹത്യ ചെ യ്യുന്ന സാധനം. ഇനി മലയാളം എഴുത്തച്ഛൻമ്മാരുടെ കൃതിക ളാണ് നോക്കേ ണ്ടത്. വല്യ കാ ര്യങ്ങളാണ് പറ യുന്നത് പക്ഷേ അക്ഷരത്തെറ്റ് കാരണം അടുക്കാൻ വയ്യ. ചിലർ ഓരോ വാക്കിനും ഫുൾസ്റ്റോപ് ഇട്ടെഴുതുന്നു. മറ്റു ചിലർ വാക്കുകൾതമ്മിൽ ഗ്യാപ് ഇല്ലാതെ എഴുതി അകെ കൺഫ്യൂഷൻ ആക്കുന്നു. ഇങ്ങനെപോകുന്നു പ്രകടനങ്ങൾ. വായിക്കുന്നവർ വേണമെങ്കിൽ ഊഹിച്ചു എടുത്തോണം എന്നാണ്ഇവരുടെ ലൈൻ. ഇങ്ങനെ എന്തൊക്കെ മാരക സംഭവങ്ങളാണ് നേരിടേണ്ടി വരുന്നത്. കല്ല് കരട് കാഞ്ഞിരക്കുറ്റികളും മുള്ള് മുരട് മൂർഖൻ പാമ്പുകളുമെല്ലാം ഫേസ്ബുക്കിൽ ഇറങ്ങി കളി തുടങ്ങിയതിനാൽ, ഇതെല്ലം നമ്മൾ അനുഭവിച്ചു തീർക്കുകതന്നെ വേണം.



വേറെ ചില അവതാരങ്ങൾ  മുഖ്യ മന്ത്രിക്കും പ്രധാന മന്ത്രിക്കും ഗവർണർ എന്നു വേണ്ട സകലർക്കും നിർദ്ദേശ ങ്ങളും കല്പനകളും കൊടുക്കുന്നവർ.. പിണറായി വിജയൻ രാജിവെക്കുക പത്തനംതിട്ട KSEB വളരെ മോശം.... കോട്ടയം S P നീതിപാലിക്കുക ....ചന്ദ്രയാൻ ഇന്ന് പൊക്കരുത്... ട്രംപ് രാജിവെക്കുക... രാജധാനി ട്രെയിനിന് ചിങ്ങവനത്തു സ്റ്റോപ്പ് അനുവദിക്കുക.... ശൈലജ ടീച്ചർ ആരോഗ്യവകുപ്പ് ഒഴിയണം.... കോഴഞ്ചേരി ബസ്സ്റ്റാൻഡിൽ പട്ടി ശല്യം....മുംബൈയിൽ കനത്ത മഴ(അതുകൊണ്ട്)അമിത്ഷാ രാജിവെക്കുക... തിരുവനന്തപുരം മൃഗ ശാലയിലെ കാണ്ടാമൃഗം കുളിക്കുന്നില്ല..... ബുർജ് ഖലീഫയ്ക്ക് പെയിന്റ് അടി ക്കാൻ സമയമായി... നരേന്ദ്ര മോഡി സ്ഥിരമായി പാർലമെന്റിൽ എത്തണം ...ലോക്നാഥ് ബെഹ്‌റയെ മാറ്റണം.... രാഹുൽ ഗാന്ധി തിരിച്ചു വരണം... എമി റേറ്റ്സ് ഫ്ലൈറ്റിനു സ്പീഡ് പോരാ... ജിയോയ്ക്കു പഴയതുപോലെ  സ്പീഡില്ല...എന്നു വേണ്ട സർവത്ര നിർദേശങ്ങളാണ്,പരാതികളാണ്  ഇവർ ഫേസ്ബുക് ടൈംലൈനിൽ വാരി വിതറുന്നത്. ഇയാളുടെ ഫേസ്ബുക്ക് വായിച്ചു പെട്ടന്നങ്ങു രാജിവെക്കാൻ പിണറായി ആരാ ഇങ്ങടെ കുഞ്ഞമ്മേടെ മോനോ...??!!ഇങ്ങേരുടെ പോസ്റ്റ് വായിച്ചിട്ടുവേണം അംബാനിക്ക് ജിയോ സ്പീഡ് കൂട്ടാൻ.....??!!അങ്ങനെ ഇവരുടെ അക്ഷമ ലോകം മുഴുവൻ അറിയിക്കുന്നു . ഞാൻ വലിയ സംഭവമാണ്..എനിക്ക് ഇഷ്ടമില്ലാത്തത് കണ്ടാൽ ഞാൻ സോഷ്യൽ മീഡിയ വഴി പ്രതികരിച്ചുകളയും എന്നൊക്കെ മറ്റുള്ളവർക്ക് തോന്നണം.


എന്തൊരു സാമൂഹിക പ്രതിബദ്ധതയാണെന്നോ...? ഇടപാട് കണ്ടാൽ ഇന്റർ നാഷണൽ ടീം ആണെന്ന് പറയും. വേണ്ടിവന്നാൽ ഫേസ്ബുക്കുവഴി അമേ രിക്കയിൽ ബോംബ് ഇട്ടുകളയും.ഇയാളുടെ  ഫേസ്ബുക് അഭിപ്രായം അനു സരിച്ചാണ് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും നിർണ്ണായക തീരുമാന ങ്ങൾ എടുക്കുന്നത് എന്ന്തോന്നും ഈ തള്ളൽകേട്ടാൽ.! ഇങ്ങനെ വലിയ നിർദേശങ്ങൾ കൊടുക്കുന്നവർ, അവർ ആരെയാണോ ഉന്നം വെക്കുന്നത് അവരോടു നേരിട്ട് പറയാനുള്ള തന്റേടംകൂടെ കാണിക്കണം... അല്ലാതെ ഫേസ്ബുക്കിന്റെ ടൈംലൈനിൽ കിടന്നുള്ള "തിണ്ണമിടുക്കു" കാണിച്ചിട്ടൊന്നും ഒരുകാര്യവുമില്ല. സാമൂഹിക പ്രശ്നമെങ്കിൽ ഒരു പ്രസ്റിലീസ് കൊടുക്ക് അല്ലെങ്കിൽ ബന്ധപ്പെട്ടഅധികാരികളെ രേഖാമൂലം ബോധ്യപ്പെടുത്തു. ആ മേഖലയൊന്നും വല്യ പിടുത്തം കാണത്തില്ല. പിന്നെ ഒരു ഷോ.....!!! ഇവർക്കൊരു കുളിർമ്മ....... ഒരു ഉൾപ്പുളകം...... ഞാൻ ഏതാണ്ടൊക്കെ ചെയ്യുന്നുണ്ടെന്ന്...!!!ചിലർഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചുകളയും... ധൈര്യമുണ്ടെങ്കിൽ കേറി വാടാ...!! കിഴക്കു വെള്ള കീറുമ്പോൾ  മുതൽ നെറ്റും ഓൺ ചെയ്തു ഇരിക്കു ന്നവർക്ക് എന്തെങ്കിലുമൊക്കെ പണി വേണ്ടേ....?പാവങ്ങൾ...!!??പണ്ട് അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഇന്ത്യയിൽ വന്നപ്പോൾ ഇവിടെ കേരളത്തിൽ ഒരു ഓണംകേറാ മൂലയിലുള്ള കടയുടെ  ഭിത്തിയിൽ ഒരുത്തൻ കരിക്കട്ട വെച്ച് എഴുതി "ബിൽക്ലിന്റൺ ഗോബാക്ക്" അതിൽനിന്നും നമ്മൾ എന്ത് മനസിലാക്കുന്നു ....???ഈ  അസുഖം പണ്ടേ തുടങ്ങിയതാണെന്നു മനസിലാക്കുന്നു.....!!!!!!!!

സോഷ്യൽ മീഡിയ പോസ്റ്റിംഗ്കളിൽ കുറെ സുരക്ഷാ സംവിധാനങ്ങളൊക്കെ കമ്പനി നമുക്കു തരുന്നുണ്ട്. ആരൊക്കെ നമ്മുടെ പോസ്റ്റുകൾ കാണണം...? ആർക്കൊക്കെ (public or friends of friends)   നമ്മൾക്ക് റിക്വസ്റ്റ് അയക്കാം എന്നൊക്കെ...ഒരു കാര്യം പബ്ലിക്കിലും അല്ലാ തെയും പോസ്റ്റ് ചെയ്യാം.. ഇതൊക്കെ സാധാരണ അറിവിൽപ്പെട്ട കാര്യങ്ങളാണ്. ഫോട്ടോകളുടെ ദുരുപയോഗം തടയുവാൻ അതൊക്കെ സഹായിക്കും. കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ അലങ്കരിച്ച നിലയിൽ ഒരു ചേച്ചിയുടെ പടം... താഴെ ഒരുകുറിപ്പും.."എന്റെ ഭാര്യ" (എന്താ ചേട്ടാ വേറെ ആരെങ്കിലും അവകാശം ഉന്നയിച്ചോ..??) അതിനുതാഴെക്കുറെ ഊളകമന്റുകളും... ബ്യൂട്ടിഫുൾ, ക്യൂട്ട്, മനോഹരം."എന്റെ ഭാര്യ പുതിയ ഫോൺ കിട്ടിയ സന്തോഷത്തിൽ" വേറെ ഒരുത്തന്റെ പോസ്റ്റ്......."വിവരമില്ലായ്‌മക്കുറവ്" എന്നൊക്കെ ഇതിനു പറ യാം..!!!! കുണ്ടു കാണാത്തവൻ കുണ്ടുകണ്ടപ്പോൾ കണ്ട കുണ്ടെല്ലാം ദേവ ലോകം എന്ന മട്ടാണ്.

ഹിപ്പി, കൗബോയ് കടന്ന് ജയന്റെ മസിലും പിന്നിട്ടു നസീറിന്റെ മീശയിൽ തൊട്ട് പ്രേമം സ്റ്റൈലിൽ താടിയും വെച്ച് ട്രെൻഡുകൾ ഇന്നും പല രൂപത്തിൽ ഭാവത്തിൽ വിരാജിക്കുന്നു. കാർലോസ് വാൽഡറാമ്മ യുടേയും നെയ്മറുടെയും തലമുടിയും തലയും തലയ്ക്കു പിടിച്ചുനടക്കുന്നവർ വേറെയും..!! അടിച്ചുനനച്ചു കുളിക്കാതെ മുടിയും നീട്ടി പോകുന്ന പോക്കു കണ്ടാൽ പ്രാന്തനാണോ ഫ്രീക്കനാണോ എന്ന് തിരിച്ചറിയാൻ വിഷമം. ഇനി എന്തു ചെയ്താൽ എന്നെ കുറേക്കൂടി ഹൈലൈറ് ചെയ്യാം എന്നാണ് ഇവരുടെ ചിന്ത. സ്വഭാവത്തിലോ ജീവിത രീതിയിലോ ഒന്നും എടുത്തു കാണിക്കാനില്ല, പിന്നെ ശരീരത്തിൽ എന്തെങ്കിലും  ശോഭകേടു കാണിച്ചു സ്റ്റാർ ആകാനുള്ള പാഴ് ശ്രമം. എന്നെ എല്ലാവരും ഒന്ന് നോക്കും എന്ന് ഫ്രീക്കന്മ്മാർ ചിന്തിക്കുന്നു ...ഇവന്റെ ഏതു ഞരമ്പിനാണ് കുഴപ്പമെന്നു നാട്ടുകാരും ചിന്തിക്കുന്നു.!!



                                                 ഞാൻ തിരുവനന്തപുരം വരെ പോകുന്നു".... "കുമളിയിലേക്കുള്ള യാത്രക്കിടയിൽ"... "അങ്ങനെ ഞാൻ ഫേസ്ബുക്ഉപേ ക്ഷിക്കുന്നു"..."കുറേപ്പേരെ അൺഫ്രണ്ട്‌ ചെയ്യുന്നു ദയവായി ക്ഷമിക്കുക"... "നല്ലമഴ". "ഞാൻപോകുന്നു" ആരെങ്കിലും ഉടനെ ഇവരോട് ചോദിക്കണം. അയ്യോ സർ എന്തുപറ്റി..? എന്തിനു പോവുകയാണ്...? എന്നെ അൺഫ്രണ്ട്‌ ചെയ്യ രുതേ...? ഈ എഡിഷൻ രോഗികൾ സൈക്കോളജിക്കൽ കേസ്  ആണ്... ഞാൻ ഇപ്പോഴും ഫെയ്മസ് ആണോ..? എന്നെ ആരൊക്കെ ശ്രെദ്ധിക്കുന്നുണ്ട്....?അല്ലെങ്കിൽ സിമ്പതി പിടിക്കാനുള്ള ഒരു ട്രിക്.  ഇതൊക്കെയാണ് ഈ രോഗ ത്തിനു പിന്നിലെ അണുക്കൾ.

 2013 ലെ വാക്കായി (word of the year ) തെരെഞ്ഞെടുക്കപ്പെട്ട വാക്കാണ് സെൽഫി.സ്വന്തം പടം സ്വയം എടുക്കുന്നതിനു self camera എന്നതിന്റെ ആദ്യാക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ selca എന്നൊരു വാക്ക് കൊറിയയിൽ പണ്ടുമുതൽ ഉപയോഗിച്ചിരുന്നു. കൊറിയക്കാർ പുലി യായിരുന്നു...ല്ലേ ??!!

ഇനി 2014 ആഗസ്ററ് 14 നു മാതൃഭൂമിയിൽ വന്നൊരു ലേഖനം വായിക്കാം. "മയക്കു മരുന്നിനോടെന്നപോലെ സെൽഫിയും ഇന്ന് അഡിക്ഷനായി മാറി .സ്വന്തം സെൽഫിയെടുത്തു സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു കുറെ ലൈക്കും കിട്ടിയാൽ ജീവിതം ധന്യമായി എന്നുകരുതുന്ന ഒരു വലിയ പക്ഷം ആളുകൾ നമുക്കിടയിൽ വളർന്നു വരുന്നുണ്ട്.


സെൽഫി പ്രേമം നർസിസിസം എന്നൊരു മാനസിക പ്രശ്നമാണ്. തന്നിലും ഒരാളുടെ ശാരീരിക രൂപത്തിലുമുള്ള അമിത താൽപ്പര്യം. ഈ രോഗത്തിന്റെ പേരാണ് നർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ. ഇന്ത്യയിൽ പത്തു ലക്ഷത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുന്നുണ്ട് ഒരു വർഷം. ചികിത്സ സഹായിക്കും പക്ഷേ ഈ അവസ്ഥ ഭേദമാകില്ല എന്ന് പറയുന്നു. സോഷ്യൽ മീഡിയ തരംഗത്തിന്റെ ഉൽപ്പന്നങ്ങളാണ് സെൽഫികൾ. ജീവിതത്തിലെ നല്ല നിമിഷങ്ങളും വിഷമങ്ങളും സൗഹൃദ കൂട്ടായ്മ വഴി പോസ്റ്റ്ചെയ്തു ചൂ ടോടെ പ്രിയപ്പെട്ടവരിലെത്തിക്കാം എന്നുള്ളതാണ് പലരെയും സൗഹൃദ കൂട്ടാ യ്മകളിലേക്കു ആകർഷിച്ചത്. എന്നാൽ പതുക്കെ പോസ്റ്റുകൾ അവനവനി ലേക്ക് ഒതുങ്ങാൻ തുടങ്ങി. ക്രമേണ ജീവിതത്തിലെ ഓരോ നീക്കവും -എന്തിനു സ്വകാര്യതകൾ പോലും ഇത്തരംസോഷ്യൽമീഡിയയിൽ പ്രദർശനത്തിന് വെച്ചില്ലെങ്കിൽ,നാലാളെ അറിയിച്ചില്ലെങ്കിൽ ഉറക്കംവരില്ലെന്ന അവസ്ഥയി ലെത്തി.

മികച്ച സെൽഫിക്കായി ഏതു സാഹസത്തിനു മുതിരാനും മനുഷ്യർ റെഡി യായി. അതിന്റെ ഫലമായി അപകടങ്ങളും വർദ്ധിച്ചു. തോക്കു ചൂണ്ടി സെൽഫി, ബൈക്ക് സ്പീഡോമീറ്റർ കാണിച്ചു സെൽഫി, മരത്തിൽ കയറി സെൽഫി, കഴുത്തിൽ കയർ കെട്ടി സെൽഫി, പണ്ട് ഷൊർണ്ണൂരിൽ ഒരു 14 വയസ്സു കാരൻ ചരക്കു ട്രെയിനിന്റെ പുറത്തു കയറി സെൽഫി എടുക്കുമ്പോൾ പൊള്ള ലേറ്റുമരിച്ച കാര്യം നമ്മൾ ഓർക്കുന്നുണ്ടല്ലോ.. ല്ലേ..??!! ചരിത്രത്തിൽ ഇടം നേടാൻ നോക്കുമ്പോൾ ചരിത്രമായവർ! ഒരുദിവസം 200 സെൽഫികൾ എടുത്തിരുന്ന 19 കാരൻ ഡാനി ബൊമാൻ ഒടുക്കം തനിക്കു തൃപ്തമായ സെൽഫി കിട്ടാതെ വന്നപ്പോൾ ആത്മഹത്യക്കു ശ്രമിച്ചു....!! ഇങ്ങനെയുള്ള വട്ടു കേസുകൾ നമ്മുടെ നാട്ടിലും സുലഭമാണ്. വെള്ളത്തിൽ വീണും കുഴിയിൽ വീണും വണ്ടികയറിയും ഒത്തിരി എണ്ണത്തിന്റെ തല പോയിട്ടുണ്ട്. ഇവൻ വലിയപുള്ളിയാണെന്നു മറ്റുള്ളവരെ കാണിക്കാനുള്ള, മന്ത്രി മണിആശാൻറെ ഭാഷയിൽപ്പറഞ്ഞാൽ   ഒരുതരം "സൂക്കേട്"

വളരെ പ്രശസ്തയായൊരു മലയാളം ബ്ലോഗർ ചേച്ചിയോട് തന്റെ വായനക്കാർ ഒരിക്കൽ ചോദിച്ചു. എന്താണ് മാഡം നിങ്ങളുടെ ബ്ലോഗ് നിറയെ സെൽഫികൾ ആണല്ലോ എന്ന്.. മറുപടി വളരെ ഫിലോസോഫിക്കൽ ആയി രുന്നു. "ഞാൻ എന്നെത്തന്നെ അറിയുകയാണ് സെൽഫികളിലൂടെ" അതുതന്നെ യാണ് ചേച്ചിയേയ്... ഈ നാർസിസം എന്നരോഗം.....!!! നാട്ടിൽ എന്തെങ്കിലും സംഭവം നടക്കുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു എന്ന് കാണിക്കാനാണ് മറ്റുചിലർ സെൽഫിയെ ഉപയോഗിക്കുന്നത്.ഉത്സവം നന്നാകണമെന്നു ആനക്ക്
ഉണ്ടോ വിചാരം. അതിനു പഴവും ഓലയും കിട്ടിയാൽ ഹാപ്പി..!!!


ആഹാരം മോഷ്ടിച്ചു എന്നുപറഞ്ഞു, നമ്മുടെസഹോദരൻ  മധുവിനെ കെട്ടിയിട്ടു തല്ലിയപ്പോൾ-ഞാനവിടെ ഉണ്ടായിരുന്നു എന്നുകാണിച്ചു ഒരു "ശുനകപുത്രന്റെ"സെൽഫി നമ്മൾ കണ്ടതാണല്ലോ.. മധുവിനെ തല്ലുന്ന പശ്ചാ ത്തലത്തിലുള്ള സെൽഫി എടുത്തു സോഷ്യൽമീഡിയയിൽ ഷെയർ ചെയ്ത വന്റെ രോഗം  multi daddy dissorder എന്നു പറയും.!! മനുഷ്യന്റെ സെൽഫി പ്രേമം, മൊബൈൽ കമ്പനികൾ മനസിലാക്കി അവർ സെൽഫി expert ഫോണുകൾ വിപണിയിലിറക്കി. നമ്മുടെ ഭ്രാന്തിനെ ബിസിനസ് opportunity ആക്കിമാറ്റി.

റോഡിൽ ഒരു അത്യാഹിതം നടന്നാൽ നൂറുകണക്കിന് ക്യാമറ ഫ്ലാഷുകളാണ് അവിടെ മിന്നുന്നതു. ലോക്കൽ റിപ്പോർട്ടർമ്മാർ സെൽഫി എടുക്കാൻ വന്നതാണ്. രക്ഷാപ്രവർത്തനമൊക്കെ പിന്നെ. പത്തു ലൈക്ക് കിട്ടുന്ന പരിപാടിയാണ്.മറ്റുള്ളവരുടെ കടാക്ഷം കിട്ടാൻ ഫേസ്ബുക്കിൽ ചിലപ്പോൾ വരാറില്ലേ..? "ചുമ്മാ ഒരു സെൽഫി ""വെറു തെ ""ഓ ചുമ്മാ"എന്നൊക്കെ പറഞ്ഞു പല്ലിളിച്ചു കുറെ തിരു സ്വരൂപങ്ങൾ....!!!ഇവർ പിച്ചക്കാരാണ്. എന്താണ് ഇവർ നമ്മളോടു യാചിക്കുന്നത്..? അമ്മാ ...ഒരു ലൈക്ക് തരണേ .....!!!!???? രണ്ടു ദിവസമായി ഒരു ലൈക്ക് കിട്ടിയിട്ട്... ഒരു കമെന്റ് എങ്കിലും തന്നിട്ട് പോണേ ചേട്ടാ.....!!!??? എന്റെ പടം രണ്ടുപേരെ കാണിക്കണം എന്ന ഉദ്ദേശത്തിൽ മാത്രം പോസ്റ്റിങ്ങ് നടത്തുന്നവരെ പിന്നെ എന്താണ് പറയേണ്ടത്,,?

മറ്റൊരാളിനു വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ ഒരു നന്മ ചെയ്തിട്ടു അത് സമൂഹത്തോട് വിളിച്ചു പറ ഞ്ഞിരുന്നെങ്കിൽ. (അതൊക്കെ പറഞ്ഞു നടക്കാനുള്ളതല്ല എങ്കിലും) നമ്മുടെ യൊക്കെ നിലവാരം എത്ര ഉയർന്നേനെ..?? ഗ്രൂപ്ഫോട്ടോകൾ കുറഞ്ഞുവരുന്നു. തൽസ്ഥാനം സെൽഫികൾ കയ്യടക്കുന്നു. അവനവനിസത്തിന്റെ മാരക വേർ ഷൻ.... റിവൈസ്ഡ് എഡിഷൻ.. അതാണ് സെൽഫികൾ.


                                                                                              കഴിഞ്ഞ ജൂൺ 16 നു ഫേസ്ബുക്ക് തുറന്നതും കെട്ടുകണക്കിനു ഫോട്ടോകൾ ചാടിവീണു. അന്നൊരു ഫാദേഴ്‌സ് ഡേ  ആയിരുന്നു. അപ്പനെ പിടിച്ചു നിർത്തി ഫോട്ടോകൾ, അപ്പനുമായി സെൽഫി.. വളരെ നല്ല കാര്യം. മക്കൾക്കുവേണ്ടി ചോര നീരാക്കുന്ന അപ്പനും ഒരുദിവസം. വേർപെട്ടു പോയ അപ്പൻമ്മാരെ ചില മക്കൾ അനുസ്മരിച്ചു. അപ്പനുണ്ടായിരു ന്നെങ്കിൽ എന്ന്....അതെ, അപ്പൻ ആൺ മക്കൾക്ക് ധൈര്യവും പെൺമക്കൾക്ക് സുരക്ഷിതത്വവും കൊടുക്കുന്നു.

എന്നാൽ സോഷ്യൽമീഡിയയുടെ തള്ളിക്കയറ്റം കൊണ്ട് ഇതെല്ലാം വെറും പ്രദർശനം ആയിമാറുന്നു. ഓരോ "ഡേ"കളിൽ ഓർക്കേണ്ടവരാണോ മാതാപി താക്കൾ..?? ഇവരെ ഇത്രകണ്ട് സ്നേഹിക്കുന്നവർ ആണെങ്കിൽ എന്തുകൊണ്ട് ഇന്ത്യയിൽ ഇത്രയധികം ഓൾഡേജ് ഹോംസ് വളരുന്നു...?? 2018 feb.ലെ കണക്കു അനുസരിച്ചു കേരളത്തിൽ 565 ഓൾഡേജ് ഹോമുകളും അവിടെ 10500 അന്തേ വാസികളുമുണ്ടെന്നു പറയുന്നു.. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വയോജന മന്ദിരങ്ങൾ ഉള്ളത് ഫേസ്ബുക് ജാഡ കാണിക്കുന്ന കേരളത്തിലാണ്. ഫാദേഴ്‌സ് ഡേയിൽ പ്രക്ത്യക്ഷപ്പെട്ട ചിലർ അവിടെ എത്തുകയില്ല എന്ന് പറയുവാൻ പറ്റുമോ..?? അപ്പന് അൽപ്പം കഞ്ഞിവെള്ളം കൊടുക്കാത്തവരും അപ്പനെ തെറി പറയുന്നവരും താറടിക്കുന്നവരും താഴ്ത്തിക്കെട്ടുന്നവരും എല്ലാംഇവിടെ ഭംഗിയായി ഫാദേഴ്‌സ്‌ഡേ ആഘോഷിച്ചുപടവുംഇട്ടു. 

മെയ് മാസത്തിലെ മദേഴ്‌സ്‌ഡേയിൽ  ഇത് തന്നെയാണ് നടന്നത്. നമ്മൾക്ക് യാതൊരു പൊങ്ങച്ചവു മില്ലെന്നു പറയും. പക്ഷെ ഇതുപോലുള്ള അവസരങ്ങളിൽ അതെല്ലാം വേലി യും പൊളിച്ചു പുറത്തു ചാടും. ഓരോ "ഡേ" കളിൽ അല്ല ജീവിതാവസാനം വരെയും മാതാപിതാക്കളെ സംരക്ഷിക്കണം അതാണ് മക്കളുടെ കടമ. ഫേസ്ബുക്കിൽ കെട്ടിപ്പിടിച്ചു പടം ഇട്ടതുകൊണ്ടു ഒരാൾക്ക് മാതാപിതാ ക്കളോട് സ്നേഹമുണ്ടെന്നു വരുന്നില്ല.

                       കഴിഞ്ഞ കുറെ ദിവസങ്ങൾ ഫേസ്ബുക്ക് വയോജന കൂട്ടായ്മയായിരുന്നു. "എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങൾമാത്രം" എന്ന് കവി പാടിയതുപോലെ ആരുടെ അക്കൗണ്ട് നോക്കിയാലും അതിലൊരു കിളവൻ ഉണ്ടായിരുന്നു. ഫേസ്ആപ്പ് വെച്ച് പണിനടത്തിയതാണ്.  അതെല്ലാം അപ്പാടെ ഫേസ്ബുക്കിൽ തട്ടിയിരുന്നു.


സാധാരണ നമുക്ക് എന്തിനോടെങ്കിലും ഒരു ഇഷ്ട്ടം തോന്നുന്നത്, അത് നമ്മിൽ സ്വയമായി തോന്നിയിട്ടാണ്. പക്ഷേ ഇപ്പോൾ, ഇത് ഇഷ്ടപെടൂ.... എന്നുപറഞ്ഞു ബലം പ്രയോഗിക്കുകയാണ്... കേട്ടിട്ടില്ലേ..? പ്ളീസ് ലൈക്ക് എന്ന്. കണ്ടാൽ ഒന്നും തോന്നുകയില്ല പക്ഷേ നമ്മളെക്കൊണ്ട് "ഇഷ്ടപ്പെടുത്തിക്കളയും". പിടിച്ചു മേടിക്കുകയാണ്.എന്തൊരു ശോകമയം..!!

ആളുകൾ മാക്സിമം റിലാക്സ് ചെയ്യണം. പക്ഷെ, നമ്മളൊക്കെ വളരെ ആദര വോടെ ബഹുമാനത്തോടെ കാണുന്ന ചിലർഇങ്ങനെ ഫേസ്ആപ്പിൽ പണി നടത്തി ഫേസ്ബുക്കിൽ പ്രദർശനത്തിന് വന്നത്കണ്ടപ്പോൾ എന്തോ ഒരു വല്ലായ്മ. ഒരു മുടി നരച്ചാൽപ്പോലും അത് ഡൈചെയ്തു നടക്കുന്ന സുന്ദരൻ മ്മാർപ്പോലും മുടിനരച്ച ഫോട്ടോ ഷെയർ ചെയ്തു ഓളമുണ്ടാക്കി. ഞങ്ങൾ ഒരിക്കലും പ്രായമാകില്ല എന്ന് വിശ്വസിക്കുന്നത് കൊണ്ടാവാം പെൺ കൊടി കൾ ഒന്നും ഈ പണിക്കു വന്നില്ല പക്ഷേ ആൺകൊടികൾ ശരിക്കും ആഘോ ഷിച്ചു. ഫേസ്ആപ്പ്, വിവരങ്ങൾചോർത്തുമെന്നും ഇല്ലെന്നുമുള്ള വാദ ഗതികൾ ഒരുവശത്തു, സ്വന്തം വയസായ പടം കണ്ടു കണ്ണുനിറയുന്നവർ മറുവശത്തു.. ഫുൾജാർ സോഡയുടെഗ്യാസ് പോയതുകൊണ്ട് ഇനി എന്തുചെയ്യുമെന്നു ചി ന്തിച്ചു അവശരായ ഭൗതിക ശരീരങ്ങൾക്ക് മുന്നിൽ വേനൽമഴപോലെ ഫേസ്ആപ്പ് പെയ്തിറങ്ങി.... ആകെക്കൂടി ഒരു ഉത്സവമായിരുന്നു. ആളായി അനക്കമായി... പക്ഷേ കുറച്ചുദിവസമായി വല്യ അനക്കമൊന്നും കേൾക്കു ന്നില്ല. മടുത്തുകാണും... ഓ ശരി ഇതൊക്കെ ഒരു ട്രെൻഡ് ആണല്ലോ.... ല്ലേ..??

                                                                കീറിപ്പോയ ഉടുപ്പുകൾ ആരും ഇടാറില്ല. എന്നാൽ കീറിയതാണ് ഇപ്പോൾ ട്രെൻഡ് പണ്ടൊക്കെ ഉടുപ്പിലൊരു നൂൽ വലിഞ്ഞുപോയാൽപ്പോലുംഅപകർഷതതോന്നിയിട്ടുണ്ട്.പൊത്തിപ്പിടിച്ചിട്ടുണ്ട്,അത് മറ്റുള്ളവർ കാണാതിരിക്കണമല്ലോ..?!!

വസ്ത്രം നഗ്നത മറക്കാനുള്ളതാണ് എന്നതാണ് സാമൂഹിക മര്യാദ. എന്നാൽ കീറിയത് ഇട്ടു നടക്കുന്നതും ഒരു ഫാഷൻ!!കുറെ കഴിയുമ്പോൾ പുതിയ ഉടുപ്പുവാങ്ങി കനുകുനാ കീറി അതും ഇട്ടുകൊണ്ട് നടക്കുന്ന ഒരു ട്രെൻഡ് വന്നേക്കാം..!!!???
ഇങ്ങനെയൊക്കെ ആണെങ്കിലും സോഷ്യൽ മീഡിയകൾ മാന്യവും പക്വവുമായി ഉപയോഗിക്കുന്ന ചില സുഹൃത്തുക്കളുണ്ട് . അവർക്കു സല്യൂട്ട് ചെയ്യുന്നു . പലരും അയ്യായിരത്തിനടുത്തു സുഹൃത്‌വലയം ഉള്ളവരാണ്. ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടി വേഷം കെട്ടാത്തവർ. പക്ഷേ ഇവരൊക്കെ പലയിടത്തും തഴയപ്പെട്ടുപോയേക്കാം. എന്നാൽ ട്രെൻഡുകൾ എത്ര മാറിവന്നാലും ഇവരൊക്കെ ഇവിടെയൊക്കെത്തന്നെ ഉണ്ടാകും.പൂർവ്വാധികം ശക്തിയോടെ.

                                                                        ട്രെൻഡുകൾ ഓരോ ദിവസവും പുതിയ ഐറ്റങ്ങൾ വന്നു മറിയുകയാണ്. കുറേക്കാലം ഒരു ഐറ്റം തലയിൽ കൊണ്ടുനടക്കുന്നു.അടുത്തത് വരുമ്പോൾ പഴയതിനെ വിട്ടേച്ചു പുതിയതിന്റെ പുറകെ പോകുന്നു ....ഇങ്ങനെ ട്രെൻഡുകളുംഅതിന്റെ ആരാധകരും ട്രെൻഡ് ന്യായീകരണ തൊഴിലാളികളുംതുടരും . സമൂഹത്തിന്റെ പോക്ക് വിപരീത ദിശയിൽ തിരിയുമ്പോൾ നമ്മൾ ബ്ലോഗർമാരും ഇവിടെയുണ്ടാകും......ഒരു തിരുത്തൽശക്തിയായി.

            വഴിയേപോകുന്നവർകാണിക്കുന്നകോപ്രായങ്ങൾഅനുകരിക്കുന്നവനല്ല,അതിനെതിരെ ശബ്‌ദിക്കുന്നവരും,ജീവിച്ചു കാണിക്കുന്നവരുമാണ് യഥാർത്ഥ സാമൂഹ്യ ജീവി.
                                                                                      അപ്പോൾ അടുത്ത ബ്ലോഗ്‌വരെ ചെറിയൊരു കൊമേർഷ്യൽ ബ്രേക്ക്.തിരിച്ചു വരും വരെ സൈനിങ്‌ ഓഫ് ജെനോഷ് ദ ബ്ലോഗർ....


നീക്കിബാക്കി.....


ദുരന്തങ്ങൾ അവസാനിക്കുന്നില്ല .......

ഇന്നലെ കിട്ടിയതാണ്...."വൃകാരം" വൃണപ്പെടാതിരിക്കാൻ പേര് മായിച്ചു...
എങ്ങാനും വൃണപ്പെട്ടാലോ.......??
പ്രളയത്തിനുപോലും വേണ്ടല്ലോ ദൈവമേ ഇവരെയൊന്നും.......

 ഇതിയാൻ ഇതാണ് ഇന്നലെ  അത്താഴം കഴിച്ചത്.....

അതിന്റെ പൊണ്ണക്കാര്യം നാലുപേരെ അറിയിച്ചപ്പോൾ എന്തൊരു

പുളങ്കിതം.......!!!

അതിനും ഉണ്ട് 4 ലൈക്കുകാർ.....

പിന്നെ കൂടിക്കാണും.....

ഇങ്ങനെയുണ്ടോ പൊങ്ങൻമ്മാർ.....സമ്മതിക്കണം....!!

ഇയാൾ തിന്നതിനും കുടിച്ചതിനും ലൈക്ക്‌ ഇടാൻ നമ്മളെന്താ മണ്ടൻമ്മാരോ...

ഭൂലോക ദുരന്തങ്ങൾ......


ദേ പിന്നേം....






































 
കാണാല്ലോ....2019 ഓഗസ്റ്റ് 27 നു കൊടുത്ത സാധനമാണ്..28 നു നോക്കുമ്പോളും
ആൾ വളരെ സജീവമായി രംഗത്തുണ്ട്..പക്ഷേ മുദ്ര ശ്രദ്ധിച്ചോ...21 ലൈക്കും
25 കമന്റും...അപ്പോൾ ആയിരിക്കും ആശാന്റെ മനസ്സൊന്നു തണുത്തത്.
ഇതൊക്കെയൊരു സൈക്കോളജിക്കൽ മൂവാണ്‌...
തെളിച്ചു പറഞ്ഞാൽ ഒരുതരം മാനസിക രോഗം.....!!

മറ്റൊരു ദുരന്തം































കവളപ്പാറ ദുരന്തത്തിൽ സഹായവുമായി പോയതാണ്.അവിടുത്തെ ഭീകര 
അവസ്ഥ വീഡിയോ എടുക്കുന്ന ആൾ പറഞ്ഞു തരികയാണ്...ലൈവ് ആണ്.
പക്ഷേ പുറകിൽ നോക്കുക, വേറെ ഒരുത്തൻ ദുരന്ത മുഖം സെൽഫി ആക്കുകയാണ് .മാറിനിന്ന വേറെ ഒരാളെ തന്റെ സെൽഫിയിൽ വലിച്ചുകയറ്റി 
ദുരന്തം ആഘോഷിക്കുന്ന ഇവനല്ലേ യഥാർത്ഥ ദുരന്തം....???? വായനക്കാർ ചിന്തിക്കട്ടെ......!!

എത്തിപ്പോയി അടുത്ത ഐറ്റം 

































ഒരുത്തൻ ഒത്തിരിക്കാലം കൂടി ഒരു നാടൻ കല്യാണ സദ്യ കഴിച്ചതിന്റെ അറിയിപ്പാണ് ഇത്. അതിനു പകുതി അളിച്ചു വെച്ചിരിക്കുന്ന ഇവന്റെ ഇലയുടെ പടവും ഉണ്ട്. നമ്മൾ അതുകണ്ടു ലൈക്ക് ചെയ്യണം.നോക്കുക 108
ലൈക്കുകളാണ് കിട്ടിയിരിക്കുന്നത്...അല്ല ഇവൻ ഉടുവസ്ത്രം അഴിച്ചു പടം പോസ്റ്റ് ചെയ്തെന്നും വരും. ലൈക്കുകളും കമെന്റുകളും ആണല്ലോ ഒരാൾ എത്ര മഹാൻ  ആണെന്ന് തീർച്ചപ്പെടുത്തുന്നത്....സ്വയം തറയായി കാണിച്ചിട്ട് അതിൽനിന്നും സന്തോഷം അനുഭവിക്കുന്ന അനേകരിൽ ഒരുവൻ ഇവൻ..!


വേറെ ഒരു സാധനം കൂടി കിട്ടിയിട്ടുണ്ട്...
ഇതിയാൻ ഫേസ്ബുക്കിൽ നിന്നും വിടപറയുകയാണ്..2019 Nov 27 നു വിടപറഞ്ഞതാണ്.പക്ഷേ 2020  മാർച്ച് മൂന്നിനും ആൾ വളരെ ആക്ടിവായി രംഗത്തുണ്ട്...മനോരോഗം അല്ലാതെന്ത്....? എന്തുചെയ്യാം വിടപറയാൻ പറ്റുന്നില്ലായിരിക്കും..

"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...