About Us

 പ്രിയപ്പെട്ടവരേ......

എന്റെ മലയാളം ബ്ലോഗ് പേജിലേക്ക് സ്വാഗതം. എന്റെ പേര് ജെനോഷ് കെ ജോൺ. മ്യൂസിക് പ്രോഗ്രാമറും മ്യൂസിക് ട്യൂട്ടറുമായി ജോലി ചെയ്യുന്നു. അതോടൊപ്പം വിവിധ വിഷയങ്ങളെ അധികരിച്ചു ബ്ലോഗുകൾ എഴുതുകയും ചെയ്യുന്നു. സ്നേഹവും മനുഷ്യത്വവും വിവരവുമുള്ള ഒരു സമൂഹമാണ് എന്റെ ലക്ഷ്യം. സമൂഹത്തിൽ ബാധിച്ചിരിക്കുന്ന പുഴുക്കുത്തുകൾ അതത് ബ്ലോഗുകളിൽ ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. ഈ എഴുത്തുകൾ കൊണ്ടു ആരെങ്കിലും ക്രിയാത്മകമായി ചിന്തിച്ചെങ്കിൽ എന്നാഗ്രഹിക്കുന്നു. നമ്മൾക്കു ഇനിയും മാറി ചിന്തിക്കാൻ സമയമുണ്ട്.

About Us

സാമൂഹ്യ ബോധവൽക്കരണ  ബ്ലോഗുകൾ എഴുതുമ്പോൾ  തന്നെ,യാത്രകളെ സ്നേഹിക്കുന്ന ഒരാളെന്ന നിലയ്ക്ക് ട്രാവൽ ബ്ലോഗുകളും ഞാൻ അവതരിപ്പിക്കുന്നു. വീഡിയോ വ്ലോഗുകളുടെ അതിപ്രസരത്തിലും യാത്രാ വിവരണ ബ്ലോഗുകൾക്ക്  വായനക്കാരുണ്ട്. അതു നന്നായി മനസ്സിലാക്കിയതിനു ശേഷമാണ് ഇങ്ങനെയൊരു ഉദ്യമത്തിനു ഇറങ്ങിത്തിരിച്ചത്. 


                                                                                    
                                                                                    Follow Me On MIX




 

No comments:

Post a Comment

"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...