Thursday, April 04, 2019

അങ്ങനെയാണ് കോട്ടയത്ത് റെയിൽവേ സ്റ്റേഷൻ ഉണ്ടായത്

ട്രെയിൻ എന്ന മഹാ സംഭവം ഒരിക്കലും കണ്ടിട്ടില്ലാത്ത കുട്ടിക്കാലത്തു,ഇത് കണ്ടെന്ന അവകാശവാദവുമായി വന്ന എന്റെ കൂട്ടുകാരനെ ഞാൻ വളഞ്ഞിട്ടു പ്രോസിക്യൂട്ട്ചെയ്തു...ഇവനാണെങ്കിൽഅതിശയോക്തിമാത്രമേപറയാറുള്ളൂ.....കടിക്കാൻ വന്ന പട്ടിയുടെ പുറത്തു പൊട്ടാസ് വെച്ച് പൊട്ടിച്ചെന്നുപറഞ്ഞ ആളാണ്.


പറയെടാ .....എങ്ങനെയുണ്ട് സംഭവം ? എന്റെ  പൊന്നേ ഭയങ്കരം..ഭയങ്കരം..അവൻ മഹാജ്ഞാനം വിവരിക്കുവാൻ തുടങ്ങി എനിക്കാണെങ്കിൽ ആകാംഷയും പൂത്തുവിടർന്നു."എടാ അതിന്റെ നീളം...!!ഹോ...?ഭയങ്കരമാണ്...!!ചക്രം ആണെങ്കിൽ ഒരു കാളവണ്ടിയുടെ അത്രയും ഉണ്ട്..."അവൻ കത്തിക്കയറുകയാണ്..ഇവൻ പറയുന്നതിന് അനുസരിച്ചു എന്റെ മനസ്സിൽ കാളവണ്ടിചക്രവുമായി ട്രെയിൻ പാളമില്ലാതെ  ഓട്ടവും തുടങ്ങി...!!മഹാനായിരുന്ന എന്റെ ഈ ചങ്ങാതിയൊക്കെ ഇപ്പോൾ ഏത് നിലയിൽഎത്തിക്കാണുമോ?എന്തോ??!!അന്ന്  മുതൽ എന്റെ മനസ്സിൽ ഈ വണ്ടി സ്ഥാനം പിടിച്ചു .ചക്രം  അതുപോലെ വലുതാണെങ്കിൽ ട്രെയിനിന് എന്ത്  പൊക്കമായിരിക്കും...??ഗവേഷണ ചിന്തകൾ തലപൊക്കാൻ തുടങ്ങി..പിന്നീട് എപ്പോളോ ട്രെയിൻ നേരിൽ കണ്ടപ്പോൾ ആദ്യം നോക്കിയത് അതിന്റെ ചക്രമാണ്.!!

കോട്ടയം റെയിൽവേ സ്റ്റേഷൻ ഒരു നൊസ്റ്റാൾജിയ ആണെനിക്ക്..ദുബായ് മെട്രോയിലുംഡൽഹിമെട്രോയിലുമൊക്കെകേറിയപ്പോൾഞാൻആദ്യമോർത്തത്....ട്രെയിൻകണ്ടകാര്യവുംകേറിയകാര്യവുമൊക്കെമറ്റുള്ളവരോട്ചോദിച്ചുഅറിഞ്ഞിരുന്നൊരു കുട്ടിക്കാലത്തെക്കുറിച്ചാണ്..!!??അതല്ലേ പണ്ട് നമ്മുടെ യേശുദാസ് പാടിയത് "കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം "എന്ന്...കുഞ്ഞുന്നാളിൽ ഉറങ്ങാൻ കിടക്കുമ്പോൾ  ഗുഡ്സ് ട്രെയിനിന്റെ ശബ്ദം അങ്ങ് ദൂരെ കേൾക്കുന്നത് ശ്രദ്ധിക്കാൻ അപ്പൻ പറഞ്ഞു തന്നിട്ടുണ്ട്...ഇന്നും വെറുതെ ഞാൻ അതെല്ലാം ഓർക്കും  ...നൊസ്റ്റാൾജിയ ....ഹോ അതൊരു അനുഭവം തന്നെയാണ്..ചേട്ടാ...ഇന്നത്തെ "ആൻഡ്രോയിഡ്" തലമുറയ്ക്ക് കിട്ടാത്ത മഹാഭാഗ്യം...

ഇന്നേക്ക് 63 വർഷം മുമ്പാണ് കോട്ടയത്തു ട്രെയിൻ വരുന്നത്..ഛായ്....!!!ഇതൊക്കെ വെറും ചീളുകേസല്ലേ..ചുമ്മാ വെറുപ്പിക്കാതെ ചേട്ടാ!!ഒന്ന് അടങ്ങി നിൽക്കെന്റെ ബ്രോ....നമ്മുടെ ഇടുക്കിയിൽപ്പോലും ഉണ്ട് ട്രെയിനിൽ കയറാത്തവർ...ങേ..... അതേന്നേ....!!പേര് പറയില്ല "വൃകാരം " വ്രണപ്പെട്ടാലോ...???!കഴിഞ്ഞ ദിവസം ടിക്കറ്റ് റിസർവേഷൻ കൗണ്ടറിൽ കണ്ട സുമുഖനായ ഒരു ചേട്ടൻ എന്നോട് ചോദിക്കുവാ..."ചേട്ടാ..സാധാരണ ടിക്കറ്റ് എടുക്കുന്നതാണോ തൽക്കാൽ ടിക്കറ്റ് എടുക്കുന്നതാണോ ലാഭം...??പകച്ചു പോയി ഞാൻ...പൈസ  കുറവുണ്ടെങ്കിൽ ചേട്ടൻ സ്കൂട്ടറിൽ ഡീസൽ അടിക്കുമോ....?ചുമ്മാതെ കിട്ടിയാൽ ചേട്ടൻ ചുണ്ണാമ്പും  തിന്നുമോ...?മനസ്സിൽ എനിക്ക്ധാർമ്മികരോഷം ഇരച്ചുകയറി...രക്തം തിളച്ചു....പെട്ടന്ന് തന്നെ ഞാനെന്റെ സ്ഥലകാലബോധം വീണ്ടെടുത്ത് "തൽക്കാലം" അവിടെനിന്നും അൽപ്പം മാറിനിന്നു. ചുമ്മാതല്ല ആളുകൾ ട്രെയിനിന് തല വെക്കുന്നത്...!!!

പട്ടാമ്പിക്കാരൻ  എലാട്ടുവളപ്പിൽ ശ്രീധരനെന്ന മെട്രോമാൻ ഇ .ശ്രീധരനെ നമുക്ക് കൂടുതൽ പരിചയമായത് കേരളത്തിൽ മെട്രോ റെയിൽ വന്നതിപ്പിന്നെ ആണെന്ന് തോന്നുന്നു...!!രണ്ടു തട്ടായി കിടന്ന  സ്ഥലമായിരുന്നു കോട്ടയം റെയിൽവേ സ്റ്റേഷൻ ഇരിക്കുന്ന പ്ലോട്ട്  ..മുകളിൽ പ്രധാന കവാടം ,താഴെ പടിയിറങ്ങി പ്ലാറ്റഫോം..ഇതായിരുന്നു ആ മഹാനായ എൻജിനീയറുടെ പ്ലാൻ.മാത്രമല്ല റെയിൽവേ ടണൽ ഇദ്ദേഹത്തിന്റെ കരിയറിലെ ആദ്യത്തെ ഡിസൈനുകളിൽ ഒന്നായിരുന്നു.!!

തിരുവിതാംകൂറിൽ ആദ്യം ട്രെയിനോടിയത് 1904  നവം.26 ന്,1931 നവം 4 ന് തിരുവനന്തപുരത്തു റെയിൽവേ സ്റ്റേഷൻ സ്ഥാപിതമായി.പിന്നെയും സമയമെടുത്തു  കോട്ടയംകാർക്ക്  ട്രെയിൻ കയറാൻ 1956ൽ....63വര്ഷം മുമ്പത്തെ കാര്യങ്ങളൊക്കെയാ ഈ പറഞ്ഞുവരുന്നത്..മനസിലാകുന്നുണ്ടല്ലോ... ല്ലേ ....!??ആകുന്നില്ലെങ്കിൽ പറയണം !!അപ്പൊ നമ്മുടെ സ്റ്റേഷന് കേരളത്തിന്റെ പ്രായമുണ്ട് അല്ലേ ??ഈ ബ്ലോഗ് നമ്മുടെ മുന്നിൽ എത്തിച്ചുതന്ന  ഈ ഗൂഗിൾ ഉണ്ടെല്ലോ,1998 സെപ്റ്റം .4 ന് അങ്ങ്  കാലിഫോർണിയയിലെ മെലോപാർക്കിൽ ഇരുന്ന് ലാറി പേജ് അണ്ണനും സെർജിബ്രിൻ അണ്ണനും കൂടി സ്ഥാപിക്കുന്നതിന് മുമ്പേ നമ്മുടെ സ്റ്റേഷൻ ഉണ്ടെന്ന്....നമ്മുടെ ഫേസ്ബുക് സുക്കറണ്ണനില്ലേ പുള്ളിപോലും അന്ന് ജനിച്ചിട്ടില്ലെന്ന്........!!! അല്ലപിന്നെ....!!ഇതില്കൂടുതലൊക്കെ പിന്നെ എന്തോ പറയാനാ???

കോട്ടയം സ്റ്റേഷൻ ഇന്ന് NSG 3 കാറ്റഗറിയിലാണുള്ളത്.അതായത് നോൺ സബർബൻ ഗ്രൂപ്പ്.വരുമാനത്തിന്റെയും കൈകാര്യം ചെയ്യുന്ന യാത്രക്കാരുടെയും കണക്ക് അനുസരിച്ചുള്ളതാണ് ഈ തരംതിരിക്കൽ.വരുമാനം 100 കോടിക്ക് താഴെയും 20 കോടിക്ക് മുകളിലുമാണ് NSG മൂന്ന് കാറ്റഗറി.അഞ്ചു മില്യൺ ഇൽ  കൂടുതലും പത്തു മില്യൺ ഇൽ  കുറവും യാത്രക്കാരെ ഈ കാറ്റഗറിയിൽ കൈകാര്യം ചെയ്യുന്നു.

ഏകദേശം 14000 ആളുകൾ വന്നുപോകുന്ന ഈ സ്റ്റേഷൻ ഇന്നത്തെ നിലയിലേക്ക് ഉയരുവാൻ, മാറിമാറിവന്ന സർക്കാരുകൾ ശ്രെമിച്ചിട്ടുണ്ട് .എന്നാൽ ഈ വികസനംപൂർണമല്ല ..ഒത്തിരി നേടിയെടുക്കുവാനുണ്ട് നമ്മൾക്ക്..ബഗ്ഗി കാറുകളും എസ്കലേറ്ററും മറ്റും എന്ത് താമസിച്ചാണ് ഇവിടെ വന്നത്..?കുമരകം ടൂറിസ്റ്റുകളും ശബരിമല ഭക്തരും മലയോരജില്ലക്കാരും തൊഴിലാളികളും വടക്കേഇന്ത്യൻ മലയാളികളും വിദ്യാര്ഥികളുമൊക്കെ ഏറെ ആശ്രയിക്കുന്ന  ഈ സ്റ്റേഷൻ ഇനിയും ഒത്തിരി മുന്നോട്ടുപോകേണ്ടതുണ്ട്.അടുത്തനാളുകളിൽ കുറെ അഴിച്ചുപണി ഇവിടെ നടക്കുന്നുണ്ട്..മുഖം മിനുക്കുന്നുണ്ട്....

2009 സെപ്.9 ന്സ്ഥാപിതമായ ദുബായ് മെട്രോയോക്കെ വൻ വികസനമാണ്  നേടിയത്...എന്തിനു പറയുന്നു? നമ്മുടെ ഡെൽഹിമെട്രോ നോക്കുക 2002 ഡിസം 24 ന് കമ്മീഷൻ ചെയ്ത അവിടെ 2 .54 മില്യൺ യാത്രക്കാരാണ് ഒരുദിവസം യാത്രക്ക് എത്തുന്നത്..സ്ഥലം ഏറ്റെടുപ്പ് അവിടെ വലിയ വിഷയമാണെന്ന് തോന്നുന്നില്ല..കാരണം ചില ഇടങ്ങളിൽ മെട്രോ, ഭൂമിക്കു അടിയിലുള്ള തുരംഗംവഴിയാണ് യാത്ര -നമ്മുടെ ഭാഷയിൽ അണ്ടർഗ്രൗണ്ട് കളി .....!!!

ദുബായ് മെട്രോ സ്റ്റേഷൻ 

ഡൽഹി മെട്രോ 
അടിസ്ഥാന സൗകര്യ വികസനത്തിന് തടസ്സമായി ഇവിടെ ഒത്തിരി കാര്യങ്ങൾ ഉണ്ടാവാം .പക്ഷെ,ഇച്ഛാശക്തിയുള്ള അധികാരികളുടെ ഇടപെടൽ വൻമാറ്റങ്ങൾക്കു വളമാകും..കാരണം ആവശ്യം പോലെ മനുഷ്യ ശക്തി നമുക്കുണ്ട്...വരും ദിവസങ്ങളിൽ രാജ്യാന്തരനിലവാരമുള്ള ഒരു റെയിൽവേ സ്റ്റേഷൻ നമുക്ക് കോട്ടയത്ത് ഉണ്ടാകട്ടെ എന്ന് ആശിക്കാം.നമുക്കും വേണ്ടേ ചേട്ടാ ഒരു കോട്ടയം മെട്രോയോക്കെ.....?

എന്തൊക്കെയാണെങ്കിലും കോട്ടയം റെയിൽവേ സ്റ്റേഷനിലിരുന്നു "ആനേ കീ സംഭാവന "കേൾക്കുന്നതും പ്രാദേശിക കൊതുകുകടി കൊള്ളുന്നതിന്റെയൊക്കെ ആ സുഖം ഒരു ദുബായ് മെട്രോയിലും ഒരു ഡൽഹി മെട്രോയിലും കിട്ടില്ല .അതാണല്ലോ അതിന്റെ ഒരിത് ...!!!

5 comments:

"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...