Monday, April 01, 2019

ഒരു ആൻഡമാൻ യാത്രയുടെ ഓർമ്മയ്ക്കായി

ഉച്ച കഴിഞ്ഞു പെട്ടിയും പ്രമാണവും എടുത്തൊരു ഓട്ടമായിരുന്നു കോട്ടയം റെയ്ൽവേയിലേക്കു....കിട്ടിയ പാസ്സന്ജർ ട്രെയിനിൽ ഓടിക്കയറി.....പെട്ടിയൊതുക്കി ഒരുസൈഡിൽ ഇരിപ്പായി...ഒറ്റ ലക്ഷ്യം മാത്രം അങ്കമാലിയിൽ ഇറങ്ങണം...വലിഞ്ഞു വലിഞ്ഞു വണ്ടി അങ്കമാലിഎത്തി..ഒന്നും നോക്കിയില്ല ചാടി ഇറങ്ങി..സ്റ്റേഷൻ കുറുകെച്ചാടി,  കിട്ടിയ ഓട്ടോയിൽ നെടുമ്പാശ്ശേരിക്കു വിട്ടു.



പത്തേമുക്കാലിനാണ് എനിക്ക് പോകാനുള്ള ഫ്ലൈറ്റ് -സ്‌പൈസ്‌ജെറ്റ് -സ്റ്റാൻഡ് വിടുന്നത്..എയർപോർട്ടിലുള്ള ആചാര അനുഷ്ടാനങ്ങൾ എല്ലാം കഴിഞ്ഞപ്പോൾ സമയം കുറെ അങ്ങുപോയികിട്ടി..ഗേറ്റ് പാസ് കിട്ടിയപ്പോൾ എന്തൊരു കുളിർമ......നെടുമ്പാശ്ശേരിയിൽ നിന്നും ചെന്നൈ,അവിടെ നിന്നും  പോർട്ട്ബ്ലെയർ..അതായിരുന്നു  നമ്മുടെ റൂട്ട്മാപ്പ്....

സ്‌പൈസ്‌ജെറ്റിൽ ആദ്യമായി യാത്ര ചെയ്യുകയാണ്...ഒരു ജാഡയുമില്ലാത്ത ചെറിയൊരു ഫ്ലൈറ്റ്...സാധാരണക്കാരന്റെ പൈസക്ക് നിൽക്കുന്ന റേറ്റ്....ഒന്നും നോക്കിയില്ല ഞാനെന്റെ സീറ്റ് പിടിച്ചു...ഒരു സൈഡിൽ രണ്ടും മറ്റേ സൈഡിൽ മൂന്നും ആളുകൾക്ക് ഇരിക്കാം..ഏതാനും നിമിഷങ്ങൾ അങ്ങനെപോയി....ടേക്ക്ഓഫ്.....ഒന്നര മണിക്കൂർ അപ്പുറത്തുള്ള ചെന്നൈ ലക്ഷ്യമാക്കിഞാൻ പറന്നു..

സമയം പന്ത്രണ്ടര,ഫ്ലൈറ്റ് ചെന്നൈ എയർപോർട്ടിൽ ലാൻഡ്‌ചെയ്തു...അവിടെനിന്നും പോർട്ട്ബ്ലെയർ ഫ്ലൈറ്റ് രാവിലെ അഞ്ചരക്കാണ്.എയർപോർട്ടിനുള്ളിൽ ടീവി ന്യൂസ് കണ്ടും ഫോണിൽ കുത്തിയും നേരം പറഞ്ഞു വിട്ടു..രാവിലെ തന്നെ നമ്മുടെ ഫ്ലൈറ്റ് എത്തി

 എയർഇന്ത്യ-പാമ്പാടി രാജന്റെ തലയെടുപ്പ്...കൊള്ളാം.. മേരാ ഭാരത് മഹാൻ. സമയത്തു തന്നെ ടേക്ക്ഓഫ്..മൂന്നര മണിക്കൂർ കൊണ്ട് ഞാൻ ആൻഡമാൻ പോർട്ട്ബ്ലെയർ-എയർപോർട്ടിൽ എത്തി .ചെറിയ എയർപോർട്ട്....പക്ഷെ യാത്രക്കാർക്കു ''നോട്ട് ഹാൻഡ്‌സ് ആൻഡ് മാത്തമാറ്റിക്സ്...''അതെ ഒരു കയ്യും കണക്കുമില്ല..... 



                                                                                                                    
ആൻഡമാൻ...ഒരു കൊച്ചു ഇന്ത്യ തന്നെ...മലയാളികൾ അടക്കം ഒട്ടുമിക്ക സംസ്ഥാനക്കാരും ഇവിടെ ജീവിക്കുന്നു..(572 ചെറു ദ്വീപസമൂഹങ്ങൾ ചേർന്നതാണ് ആൻഡമാൻ &നിക്കോബാർ.ഏതാനും ദ്വീപുകളിൽ മാത്രമേ മനുഷ്യ വാസമുള്ളൂ.)തലസ്ഥാനമായ പോർട്ട് ബ്ലെയർ വളരെ മനോഹരമായി തിളങ്ങി നിൽക്കുന്നു...ഈ പ്രൗഢിക്ക് പിന്നിൽ നമുക്കും അഭിമാനിക്കാൻ ഒരു കാര്യമുണ്ട്.വക്കം പുരുഷോത്തമൻ എന്ന ലെഫ്റ്റനെന്റ് ഗവർണർ....മലയാളി ഒരു സംഭവമാണെന്ന് വെറുതെയല്ല പറയുന്നത്.ഹിന്ദിയാണ് ഔദ്യോഗികഭാഷ .ആശയവിനിമയത്തിനായി  ഇംഗ്ലീഷ് ഉപഭാഷയായി അംഗീകരിച്ചിട്ടുണ്ട്.2011 ലെ സെൻസെസ് പ്രകാരം 28 .49  ശതമാനം ബംഗാളി സംസാരിക്കുന്നവരാണ്.(69.44 % ഹിന്ദു,21.7 %ക്രിസ്ത്യൻ ,8 .51 %മുസ്ലിം )1982 മുതൽ ലെഫ്റ്റനെന്റ് ഗവർണരുടെ ഭരണം നടക്കുന്നു.ഇതൊരു ലോക്സഭാ മണ്ഡലമാണ്.ഒത്തിരി പറഞ്ഞു വെറുപ്പിക്കുന്നില്ല.


എന്നെ കൊണ്ടുപോകാനുള്ള വണ്ടിയുമായി സജിച്ചായൻ വന്നു.കൂടെ ബെന്നിച്ചായനും..ഇവരെല്ലാം മലയാളികൾ..ഇവിടെ ജോലി ചെയ്യുന്നവർ.....വണ്ടി എന്നെയും കൊണ്ട് പാഞ്ഞു...എന്നെഎയർപോർട്ടിൽ നിന്നും   പിക്‌ചെയ്യാൻ വരുമെന്ന് പറഞ്ഞിരുന്നത് ഒരു ജോൺസൻ ആയിരുന്നു.ഞാൻ തിരിച്ചു പോരുന്ന അന്ന് വരെ ഈ കക്ഷിയെ  കാണാനുള്ള അസുലഭ നിമിഷം ഉണ്ടായില്ല.!!!

ബ്രിട്ടീഷ് ഭരണത്തിന്റെ ഗതകാല സ്മരണകൾ ഉറങ്ങുന്ന പോർട്ട്ബ്ലെയർ...!പൊക്കമുള്ള ഏത് സ്ഥലത്തുചെന്നു നോക്കിയാലും നാല് ചുറ്റിലും കടൽ കാണാം. നിമിഷനേരം കൊണ്ടുഞാൻ ഗോൽഖറിലെത്തി.ഇവിടെ പാസ്റ്റർ കെ എം മാത്യു കുടുംബമായി മിനിസ്ട്രി ചെയ്യുന്നു.അദ്ദേഹമാണ് എന്നെ ഇവിടെ പ്രോഗ്രാമിനായി ഇറക്കിയിരിക്കുന്നത്....!!ഗോൽഖർ ഐപിസി..."ലോകമാം ഗംഭീര വാരിധിയിൽ" എന്നപാട്ടില്ലേ,അത് എഴുതിയ അന്നമ്മ മാമ്മൻ ഇവിടുത്തെ ആദ്യകാല സഭാപ്രവർത്തക ആയിരുന്നു...!!!അങ്ങനെ ആകെ ചരിത്രമയം!!!

എന്റെ പ്രോഗ്രാം രണ്ടു ദിവസമാണ്..വന്നദിവസം മുതൽ പ്രാക്ടീസ് തുടങ്ങി.മലയാളം, ഹിന്ദി,തെലുഗു ,ഇംഗ്ലീഷ്, തമിഴ് പാട്ടുകൾ എല്ലാം ഒന്നിനൊന്നു മെച്ചം!നല്ല പാട്ടുകാർ...നല്ല കൂട്ടുകാർ...ഇവിടെ നേരത്തെ "നേരം"വെളുക്കും, പെട്ടന്ന് സന്ധ്യയും ആകും.കാലാവസ്ഥ പെട്ടന്ന് മാറിമാറി വരും..ഇഷ്ടംപോലെ സ്കൂളുകൾ..ഗവൺമെന്റ്‌ സ്ഥാപനങ്ങൾ എല്ലാം "കേന്ദ്ര മയം"  ആണ്.

















വന്ന ദിവസംതന്നെ മൊബൈൽ പണിതന്നു..റേഞ്ച് only  bsnl...ഐഡിയ സമാധിയിൽ......!call കിട്ടാൻ വളരെ വിഷമം.ഔട്ട്ഗോയിംഗ് &ഇൻകമിംഗ്...എങ്കിലും പിടിച്ചുനിന്നു. തനി കേരളം..തെങ്ങുകൾ...തേങ്ങാ ആർക്കും വേണ്ട . തെങ്ങിന് ചുവട്ടിൽ കിടന്നു തേങ്ങാ കിളിർത്തു നിൽക്കുന്ന സീൻ കണ്ടു കണ്ണ് തള്ളി. ഒരു പച്ചക്കറി കടയിൽ കണ്ട ഫോട്ടോ അതിലും കണ്ണ് തള്ളിച്ചു ഒരു "കുറുക്കൻ".....!!!ആ ഫോട്ടോ മാലയിട്ടു വെച്ചിരിക്കുന്നു.വിളക്കും  കത്തിക്കുന്നുണ്ട്..അവരുടെ ആരാധനാ മൂർത്തിയാണെന്നു പറഞ്ഞറിഞ്ഞു..അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ..ആയിക്കോട്ടെ...!!

ഞാൻ ഞെട്ടിയ അടുത്ത ഐറ്റം ഒരു സ്ഥലപ്പേരായിരുന്നു...."ബീ ഫ്ലാറ്റ്"  5 KM....!!എന്റെ സാരഥി പറഞ്ഞു ബാംബൂ ഫ്ലാറ്റ് എന്നത് ഷോർട് ആക്കി എഴുതിയതാണെന്ന്.അതൊരു ചെറു ദ്വീപാണ്.ഒരു "സീ  മൈനർ"കാണും എന്ന് ഞാൻ വെറുതെ മോഹിച്ചുപോയി!! സുനാമി ആന്ഡമാനിനെ ഒത്തിരി ബാധിച്ചു,ചില ദ്വീപ്‌കളുടെ ഷേപ്പ് പോലും മാറിപ്പോയെന്നാണ് ആന്ധ്രക്കാരൻ ഷൈൻ പറഞ്ഞത് !

മറ്റൊരു കാഴ്ചയാണ് "സെല്ലുലാർ ജയിൽ"പറയുമ്പോൾ ഒരു വേദന..നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളുടെ വിയർപ്പും,ചോരയും വീണു  കുതിർന്ന മണ്ണ്.....തൂക്കുമരം,ഏകാന്തത്തടവ് മുറി ,കെട്ടിയിട്ടു അടിക്കുന്ന തറ,അടിമപ്പണിക്കായുള്ള ഹാൾ...സേനാനികളെ വെള്ളത്തിൽ എറിഞ്ഞു കൊല്ലാൻ കൊണ്ടുപോകുന്ന വഴി....നമ്മൾ ഇന്ന് അനുഭവിക്കുന്ന സ്വതന്ത്ര്യത്തിന്റെ വില ഓർത്തുപോകുന്ന നേരം...

ഇനിയും ഒത്തിരിയുണ്ട് കാണാൻ.മഹാത്മാ ഗാന്ധി മറൈൻ നാഷണൽ പാർക്ക്,ചാട്ടം തടിമില്ല് ,വണ്ടൂർ ബീച്ച്, നേവൽ മ്യൂസിയം ,റോസ് ഐലൻഡ് ,ജോളി ബോയ് ഐലൻഡ്,ഹാവ്‌ലോക്ക് ഐലൻഡ് ,രാധനഗർ ബീച്ച്.... ഇവിടെ തീരുന്നില്ല..ഹാവ്‌ലോക്ക് ഐലന്റിലേക്കുള്ള യമഹാബോട്ടു  യാത്ര അവിസ്മരണീയമാണ്..എല്ലായിടത്തൊന്നും പോകാൻ പറ്റിയില്ല,കാരണം സമയം തന്നെ. 
          



                                                                   പ്രോഗ്രാം ഭംഗിയായി കഴിഞ്ഞു.പോകാൻ സമയമായി...യാത്രദിവസം കോരിച്ചൊരിയുന്ന മഴ...രാവിലെ 11 നു വരേണ്ട airindia ഫ്ലൈറ്റ് വന്നപ്പോൾ   സമയം 2 മണി.എല്ലാ ഫ്ലൈറ്റുകളും delay...കാലാവസ്ഥ വളരെ മോശം."ജോൺസൻ" ഉൾപ്പെടെ എല്ലാവര്ക്കും നന്മയുണ്ടാകട്ടെ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു..ടേക്ക്ഓഫ്....!! 

ചെന്നൈ എത്തുംവരെ പലപ്പോഴായി സീറ്റ്ബെൽറ്റിടാൻ  അനൗൺസ്‌മെന്റ്കൾ തുടരെ  ഉണ്ടായികൊണ്ടിരുന്നു...ഞങ്ങളുടെ ഫ്ലൈറ്റ് ചെന്നൈക്ക് മുകളിൽ പറക്കുമ്പോൾ അങ്ങ് ദൂരെ മറീനാബീച്ചിൽ കുമാരി ജയലളിതയുടെ നിശ്ചല ശരീരം അഗ്നിനാവുകൾ ഏറ്റു വാങ്ങുകയായിരുന്നു......ചലനമറ്റ ചെന്നൈ നഗരത്തിന്റെ ആകാശ കാഴ്ച.....!!!!!

വീണ്ടും നെടുമ്പാശ്ശേരിക്ക്....പഴയ സ്‌പൈസ്‌ജെറ്റ് തന്നെ..അവിടെ നിന്നും നമ്മുടെ ആനവണ്ടിക്ക്...തിരികെ അക്ഷര നഗരിയിലേക്ക്............!!



"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...