നമ്മള് പറഞ്ഞുവരുന്നതു, ഇടുക്കി ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥലത്തേപ്പറ്റിയാണ്. നമ്മുടെ അടുത്ത സ്ഥലം തന്നെ...കുട്ടിക്കാനം...!
പലതവണ അതുവഴി തെക്കുവടക്ക് പോയിട്ടുണ്ടെന്നല്ലാതെ എക്സ്പ്ളോര്‍ ഒന്നും ചെയ്യാനുള്ള സാഹചര്യമുണ്ടായിട്ടില്ല.ഇന്നു രണ്ടിലൊന്ന് അറിഞ്ഞിട്ടേയുള്ളു...
സമുദ്രനിരപ്പില്‍ നിന്നും 3600 അടിഉയരമുള്ള കുട്ടിക്കാനത്തു നിന്നും ഇടത്തേക്കുള്ള വഴിയിലൂടെ പോയാല്ഏലപ്പാറയിലും കട്ടപ്പനയിലും എത്താം. വലത്തു പോയാല്‍ പീരുമേട് വണ്ടിപ്പെരിയാര്‍ തേക്കടി കുമളി. തല്ക്കാലം അങ്ങോട്ടു പോകുന്നില്ല. പിന്നെ നമ്മള് എന്തുചെയ്യുന്നു..? നേരെ ഇടത്തേക്കു വെച്ചുപിടിക്കുന്നു. രണ്ടോ മൂന്നോ കിലോ മീറ്റര്‍ ചെല്ലുമ്പോള്‍ നമ്മുടെ ഡെസ്റ്റിനേഷനാകും.
പണ്ട് ഈ സ്ഥലങ്ങളൊക്കെ ചങ്ങനാശ്ശേരി രാജാവിന്‍െറ കൈവശമായിരുന്നു. 1756 ൽ നടന്ന സംഭവമാണ്.....ഒരു ദിവസം പള്ളി കാപ്പികുടിയൊക്കെ കഴിഞ്ഞിരുന്ന തിരുവിതാംകൂര്‍ രാജാവിനൊരു പൂതി. വാട്സ്ആപ് ഗ്രൂപ്പിൽ ചുമ്മാ ഒരു വോയിസ് മെസ്സേജ് ഇട്ടാലോ "എനിക്ക്ചങ്ങനാശേരി രാജാവുമായൊരു ജുദ്ധം നടത്തണം". പുള്ളി മെസ്സേജ് ഇട്ടു. ഓൺലൈനിൽ വന്ന ചങ്ങനാശേരി രാജാവിന്‍െറ കണ്ട്രോള് തെറ്റി. ഞാന്‍ കരമടയ്ക്കുന്ന വസ്തുവിന്‍െറ അതിരേലെങ്ങാനും കേറിയാല്‍ ഏതവനായാലും കൊള്ളാം മുട്ടുകാല് തല്ലിയൊടിക്കും,പറഞ്ഞില്ലെന്നു വേണ്ട.... പുള്ളി തിരിച്ചു വോയ്സിട്ടു, ഒന്നുപറഞ്ഞു രണ്ടുപറഞ്ഞു,ചുരുക്കിപറഞ്ഞാല്‍ പൊരിഞ്ഞ പോരാട്ടം തന്നെ പിന്നീടു നടന്നു. വളരെ മികച്ച ഒരു ജുദ്ധമായിരുന്നു. അവസാനം,EMI പോലും അടഞ്ഞു തീരാത്ത ഉടവാള് വെച്ചു ചങ്ങനാശേരി രാജാവ് കീഴടങ്ങി.!!!!!
പള്ളിക്കുന്ന് കവലയില്‍ വണ്ടി നിന്നു.ഇടതു വശത്തുള്ള കവാടത്തിലൂടെ അകത്തേയ്ക്ക്.
സെയ്ന്റ് ജോര്‍ജ് CSI ദേവാലയം.
19ാം നൂറ്റാണ്ടിന്‍െറ തുടക്കം മുതല്‍ കേരളത്തിലെത്തിയ മിഷനറിമാരിലൂടെയാണ് സംസ്ഥാനത്തിന്‍െറ സാമൂഹിക വിദ്യാഭ്യാസ മേഖലകളില്‍ മാറ്റമുണ്ടായത്.CMS,LMS,ബാസല്‍ മിഷന് തുടങ്ങിയ സംഘടനകളെ വിസ്മരിച്ചു കേരള ചരിത്രം എഴുതാനാവില്ല. അതില്‍ കോട്ടയം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച ബേക്കര്‍ കുടുംബത്തെ മറക്കാനാവില്ല. അതില്‍ പ്രമുഖരായിരുന്നു ഹെന്റി ബേക്കര്‍ സീനിയറും (HENRY BAKER) അദ്ദേഹത്തിന്‍െറ ഭാര്യ അമേലിയ ഡൊറോത്തി ബേക്കറും.1817ല്‍ കോട്ടയം CMS കോളജും 1819 ല്‍ ബേക്കര്‍ ഗേള്സ്സ്കൂളും സ്ഥാപിച്ചത് ഇവരാണ്. പാമ്പാടി അടിമ ചന്തയില്‍ നിന്നും 12 അണയ്ക്കു പെണ്‍കുട്ടികളെ വാങ്ങിയാണു ആദ്യകാലത്തു ബേക്കര്‍ സീനിയര്‍ സ്കൂളില്‍ കുട്ടികളെ ചേര്‍ത്തിരുന്നത്. പെണ്‍കുട്ടി കളുടെ വിവാഹപ്രായം അന്നു 10 വയസ്സ്.
19ാം നൂറ്റാണ്ടിന്‍െറ തുടക്കം മുതല്‍ കേരളത്തിലെത്തിയ മിഷനറിമാരിലൂടെയാണ് സംസ്ഥാനത്തിന്‍െറ സാമൂഹിക വിദ്യാഭ്യാസ മേഖലകളില്‍ മാറ്റമുണ്ടായത്.CMS,LMS,ബാസല്‍
ഹെന്റി ബേക്കര്‍ സീനിയറും ഭാര്യയും മക്കളും വിദ്യാഭ്യാസ മേഖലയില്‍ വ്യാപൃതരായപ്പോള്‍ മറ്റൊരു മകനായ ഹെന്റി ബേക്കര്‍ ജൂനിയര്‍,മുണ്ടക്കയം,പീരുമേട്, മേലുകാവ് ഭാഗങ്ങളിലേക്കു വന്നു. ഈ ഭാഗങ്ങളില്‍ കാപ്പി,ഏലം കൃഷികള്‍ തുടങ്ങിയത് ഈ കാലത്തായിരുന്നു. നാഷണല്‍ ജോഗ്രഫിക്കല്‍ മാഗസിന്‍െറ കറസ്പോണ്ടന്റു കൂടിയായിരുന്നു ബേക്കര്‍ ജൂനിയര്‍. കൂടാതെ ലണ്ടന്‍ സുവോളജിക്കല്‍ സൊസൈറ്റിയുമായും ഇദ്ദേഹത്തിനു അടുത്ത ബന്ധമുണ്ടായിരുന്നു. ഇദ്ദേഹത്തി ന്‍െറ ഭാര്യ ഫ്രാന്‍സസ് എ. കിച്ചിന് എന്ന വനിത 1844 ല്‍ കോട്ടയത്തു പള്ളം എന്ന സ്ഥലത്തു പെണ്‍കുട്ടികള്‍ക്കു വേണ്ടി ഒരു സ്കൂള്‍ സ്ഥാപിച്ചിരുന്നു. അതാണു ഇന്നു കാണുന്ന ''ബുക്കാനന് സ്കൂള്‍''
അങ്ങനെ പീരുമേട് ഭാഗത്തുവന്ന ബേക്കര്‍ ജൂനിയര്‍,തിരുവിതാംകൂര്‍ ഭരണാധികാരികളിൽ നിന്നും സ്വീകരിച്ച 15 ഏക്കര്‍ 62 സെന്റ് സ്ഥലത്തു 1869 ല്‍ പണികഴിപ്പിച്ച ദേവാലയമാണ് സെയ്ന്റ് ജോര്‍ജ് പള്ളിക്കുന്ന്. ആദ്യം അഴുത സെയ്ന്റ് ജോര്‍ജ് എന്നാണ് അറിയപ്പെട്ടിരുന്നത്. 1869 ഫെബ്രുവരി 10 നു ആയിരുന്നു ദേവാലയ സമർപ്പണം.1993 ൽ dededication ചെയ്തു.
മുന്‍വശത്തെ പാര്‍ക്കിംഗില്‍ വണ്ടിയൊതുക്കി.
ഏകദേശം അന്‍പതിലധികം വരുന്ന സൈപ്രസ് മരങ്ങളുടെ തണലേറ്റുകിടക്കുന്ന വഴിയിലൂടെ ദേവാലയത്തിലേക്കു നടന്നു. ശാന്തസുന്ദരമായ അന്തരീക്ഷം...സൈപ്രസ് മരങ്ങളില്‍ കാറ്റടിച്ച് ഉണ്ടാകുന്ന നേര്‍ത്ത മര്‍മ്മരങ്ങള്‍ പോലും വ്യക്തം. എത്ര കഥകള്‍ പറയാനുണ്ടാകും ഈ മരങ്ങള്‍ക്ക്. മിഷനറിവര്യന്മ്മാ രുടെ പാദസ്പര്‍ശമേറ്റ മണല്‍ത്തരികളില്‍ നമ്മള് ചവിട്ടി നിന്ന് 154 വര്ഷങ്ങള്ക്കപ്പുറത്തേക്കു പോയി.
ഏകദേശം അന്‍പതിലധികം വരുന്ന സൈപ്രസ് മരങ്ങളുടെ തണലേറ്റുകിടക്കുന്ന വഴിയിലൂടെ ദേവാലയത്തിലേക്കു നടന്നു. ശാന്തസുന്ദരമായ അന്തരീക്ഷം...സൈപ്രസ് മരങ്ങളില്‍ കാറ്റടിച്ച് ഉണ്ടാകുന്ന നേര്‍ത്ത മര്‍മ്മരങ്ങള്‍ പോലും വ്യക്തം. എത്ര കഥകള്‍ പറയാനുണ്ടാകും ഈ മരങ്ങള്‍ക്ക്. മിഷനറിവര്യന്മ്മാ
കുരിശിന്‍െറ ആകൃതിയിലാണു പള്ളിയുടെ നിര്‍മ്മാണം. കല്ല്,തേക്ക്, ഈട്ടി കുമ്മായം ഗ്ളാസ് തുടങ്ങിയവയാണു നിര്‍മ്മാണ സാമഗ്രികള്‍. പള്ളിയുടെ ഓടുകള്‍ 1865 ല്‍ ബാസല്‍ മിഷന്‍കാര്‍ നിര്‍മ്മിച്ചതായിരുന്നു. ഹൈറേഞ് ച് മേഖലയിലെ കൊടും ശൈത്യം അതിജീവിക്കാനാകാം രണ്ടടി വീതിയില്‍ പള്ളിയുടെ ഭിത്തികള്‍ നിര്‍മ്മിച്ചത്. പലവട്ടം പുതുക്കിപ്പണിതിട്ടുണ്ടെങ്കിലും പള്ളിയുടെ തനതായ രൂപത്തിനോ ഭാവത്തിനോ നിര്‍മ്മാണ ശൈലിക്കോ ഒരു മാറ്റവും വരുത്തിയിട്ടില്ല.154 വര്‍ഷങ്ങള്‍ക്കുമുമ്പ് 800 രൂപ ചെലവഴിച്ചാണു ബേക്കര്‍ ജൂനിയര്‍ ഈ ദേവാലയം പണി കഴിപ്പിച്ചത്.
തോട്ടം മേഖലയില്‍ ജോലിയെടുക്കുന്ന ബ്രിട്ടീഷുകാര്‍ക്കു മാത്രമായാണു പള്ളി നിര്‍മ്മിച്ചത്. എന്നാല്‍ തോട്ടം പണിയ്ക്കായി ശ്രീലങ്കയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്ന തൊഴിലാളികള്‍ക്കു വേണ്ടിയും പില്ക്കാലത്തു പള്ളി തുറക്കപ്പെട്ടു. ആദ്യ സര്‍വ്വീസ് ബ്രിട്ടീഷുകാര്‍ക്കും പിന്നീട് തൊഴിലാളികള്‍ക്കും എന്നതായിരുന്നു ക്രമം.
തോട്ടം സ്ഥാപിക്കല്‍ മാത്രമായിരുന്നില്ല ബേക്കര്‍ ജൂനിയറിന്‍െറ കര്‍മ്മമേഖല, ഈ ഭാഗങ്ങളില്‍ ജീവിച്ചിരുന്ന മലയരയര്‍ എന്ന ജനവിഭാഗത്തിനു വിദ്യാഭ്യാസം കൊടുക്കുക എന്ന ദൗത്യവും കൂടെയുണ്ടായിരുന്നു. ഇവരേക്കുറി ച്ചു ആധികാരികമായി പുറംലോകത്തിനു വിവരം നല്കിയതും ജൂനിയറായിരുന്നു. നടപ്പാത മാത്രമായിരുന്ന സഞ്ചാര സൗകര്യത്തെ, ഒരു കാളവണ്ടിക്കു എങ്കിലും പോകുന്ന രീതിയില്‍ നിര്‍മ്മിച്ചു തരണമെന്നു ദിവാനോടു സംസാരിച്ചതിന്‍െറ ഫലമാണ് കോട്ടയം മുതല്‍ കുമളിവരെയുള്ള കെ.കെ റോഡ്...!!
പുരാതന ഗോഥിക് ശൈലിയിലാണ് ഇതിന്‍െറ നിര്‍മ്മാണം. ഉയരവും ഒതുക്കവും ഉള്ള കൂര്‍ത്ത കമാനങ്ങളും മണിഗോപുരങ്ങളും നിറമുള്ള കണ്ണാടി ചില്ലുകളും ഉള്‍പ്പെടുത്തിയുള്ള വാസ്തു ശൈലിയാണ് ഗോഥിക്. ഫ്രാന്‍സില്‍ ഗോത്ത് എന്ന ജനവിഭാഗമാണ് ഈ ശൈലിക്കു തുടക്കമിട്ടത്. റോമനെസ്ക് എന്ന രീതിയില്‍ നിന്നാണ് ഗോഥിക് മാതൃകയുടെ വരവ്.
പള്ളിയുടെ ഉള്ളിലുള്ള തടിയുരുപ്പടികള്‍ എല്ലാം കൊളോണിയല്‍ രീതിയില്‍ പണികഴിപ്പിച്ചതാണ്. മദ്ബഹായും അള്‍ത്താരയുമെല്ലാം നമ്മളെ നൂറ്റാണ്ടുകള്‍ പുറകോട്ടു കൊണ്ടുപോകും. ഭിത്തികളില്‍ മാര്‍ബിളിലും ചെമ്പു തകിടിലുമുള്ള കുറച്ചു ഫലകങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്.അതില്‍ ജീവിത രേഖകളും ഓര്‍മ്മക്കുറിപ്പുകളും നന്ദിവാചകങ്ങളും പ്രശംസാ വചനങ്ങളും നമ്മള്‍ക്കു വായിച്ചെടുക്കാം. എല്ലാ ഫലകങ്ങളും ലണ്ടനില്‍ നിന്നും കൊണ്ടുവന്നിട്ടുള്ളതാണ്.
154 വര്‍ഷം പഴക്കമുള്ള ഒരു ഓര്‍ഗണും, 1874 ലെ ഒരു ബൈബിളും ഇവിടെ അമൂല്യനിധിയായി സൂക്ഷിച്ചിരിക്കുന്നു. കൂടാതെ മാമോദീസാ,വിവാഹ,സംസ്ക്കാര രജിസ്റ്ററും കാണാന്‍ കഴിയും.അതില്‍ PEER MADE (പീരുമേട്)എന്നു വടിവൊത്ത കയ്യക്ഷരത്തില്‍ എഴുതിയിട്ടുണ്ട്. സര്‍ക്കാര്‍ രേഖപ്രകാരം ഈ പള്ളി ഇപ്പോള്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പഞ്ചായത്ത് 16ാം വാര്‍ഡിലെ 256 ാം നമ്പര്‍ കെട്ടിടമാണ്.
ഭക്തിയുടെ കാണാക്കയങ്ങളിലേയ്ക്കു നമ്മളെ കൈപിടിക്കുന്ന ശാന്തതയും കുളിര്‍മ്മയും ഇതിനുള്ളില്‍ ശരിക്കും അനുഭവിക്കാം. നൂറുകണക്കിനു ഇംഗ്ളീഷ് ഗാനങ്ങളും ബൈബിള്‍ വചനങ്ങളും തട്ടി പ്രതിധ്വനിച്ച ഈ ചുമരുകള്‍ക്കു ജീവനുള്ളതുപോലെ. എത്ര തലമുറകള്‍ക്കു ഭക്തിയുടെ തണലൊരുക്കിയ മേല്‍ക്കൂരകള്‍. എത്ര മിഷണറിവര്യന്മ്മാര്ക്കു വിശ്രമമൊരുക്കിയ ചാരുബെഞ്ചുകള്‍. എത്ര ക്വയര്‍ സംഗീതങ്ങള്‍ കേട്ട മദ്ബഹാ. ഇവിടെ മാമോദീസാ ഏറ്റവര്‍, ഇവിടെ ഒന്നായവര്‍, ഇവിടെ ജീവിച്ചവര്‍, ഇവിടെ മരിച്ചവര്‍, ഇവിടെ ശുശ്രൂഷ ചെയ്തവര്‍.... അവരുടെയെല്ലാം ഓര്‍മ്മകള്‍ക്കു മുന്നിലും ദീര്‍ഘവീക്ഷണത്തിനു മുന്നിലും നമ്മള് ശിരസ്സുനമിച്ചു.
പള്ളിയുടെ വാതില്‍ കടന്നു അകത്തേക്കു പ്രവേശിക്കുമ്പോള്‍, ഹെന്റി ബേക്കര്‍ ഔവര്‍ മിഷനറി എന്നെഴുതിയ ഫോട്ടോ കാണാം. അടുത്തായി,അവിടെ സേവനം ചെയ്ത ശുശ്രൂഷകരുടെ വിവരങ്ങളും എഴുതി സൂക്ഷിച്ചിട്ടുണ്ട്. ബേക്കര്‍ ജൂനിയര്‍ മുതല്‍ ബ്ളാക്ക് ഷോ വരെയുള്ള 13 ബ്രിട്ടീഷുകാരും,നല്ലതമ്പി മുതല്‍ ഉമ്മന്‍ ഒ ഉമ്മന്‍ വരെയുള്ള 22 ഇന്‍ഡ്യക്കാരും. ഇപ്പോള്‍ ഇന്‍ഡ്യക്കാര്‍ മാത്രമാണ് സേവനം ചെയ്യുന്നത്. അതിനാല്‍ ആ ലിസ്റ്റ് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. തുടര്‍ന്നു സന്ദര്‍ശക ഡയറിയില്‍ അഭിപ്രായം രേഖപ്പെടുത്തിയതിനു ശേഷം നമ്മള് പുറത്തേയ്ക്കിറങ്ങി.
പള്ളിപോലെ തന്നെ പ്രശസ്തമാണ് ഇവിടുത്തെ സെമിത്തേരിയും. പള്ളിയുടെ ഇടതുവശത്തു ബ്രിട്ടീഷുകാരെയും വലത്തുവശത്തു ഇന്‍ഡ്യക്കാരെയും സംസ്ക്കരിച്ചിരിക്കുന്നു. ബ്രിട്ടീഷ് സൈഡില്‍ ആകെ 36 കല്ലറകള്‍, അതില്‍ 37 പേരെ അടക്കം ചെയ്തിരിക്കുന്നു. ഒരു കല്ലറയില്‍ രണ്ടു കുട്ടികളെ ഒന്നിച്ചാണു സംസ്ക്കരിച്ചിരിക്കുന്നത്. 1869 ല്‍ പള്ളി സമര്‍പ്പണത്തിനു ശേഷം 8 ാം വര്‍ഷം_ 1877 മെയ് 16 നു ലൂസിയ ജി.മാര്ട്രക്കിനെയാണു ബ്രിട്ടീഷ് സെമിത്തേരിയില്‍ ആദ്യം സംസ്ക്കരിക്കുന്നത്.
പള്ളിയുടെ കിഴക്കേ ചെരിവിലൂടെ നടക്കുമ്പോള്‍, ലണ്ടനില്‍ നിന്നും കൊണ്ടുവന്ന മാര്‍ബിളില്‍ കൊത്തിയ ഒരു പ്രതിമയോടുകൂടിയ കല്ലറ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്.2 വയസ്സുണ്ടായിരുന്ന ബ്രിജറ്റ് മേരിയാണ് അവിടെ ശാന്തമായുറങ്ങുന്നത്. 1932 ൽ ജനിച്ച ഈ കുട്ടി 1934 ൽ, തന്റെ രണ്ടാം ജന്മദിനത്തിലാണു മരണപ്പെട്ടത്. ഇന്നു ഉണ്ടായിരുന്നെങ്കിൽ 91 വയസ്സ് കാണുമായിരുന്നു.
ബ്രിട്ടീഷ് സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്നവരില്‍ ഏക ഇന്‍ഡ്യക്കാരനാണ്,തമിഴ്നാട്ടിലെ നീലഗിരി കുനൂര്‍ സ്വദേശി നല്ലതമ്പി എന്ന വൈദികന്. ഇന്ഡ്യക്കാര്ക്കു കൂടി ആരാധന നടത്താന്‍ പള്ളി അനുവദിച്ചപ്പോള്‍ ആ ആവശ്യത്തിലേക്കു നിയമിതനായ വ്യക്തിയായിരുന്നു Rev.നല്ലതമ്പി. 13 വര്‍ഷം ഈ പള്ളിയുടെ ശുശ്രൂഷകനായിരുന്ന അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ ഏറെ സ്നേഹിച്ചിരുന്നതിന്െറ ഫലമായാണ് അവരോടൊപ്പം ഇദ്ദേഹത്തിനും അന്ത്യവിശ്രമം ഒരുക്കിയത്.
ജോണ്‍ ഡാനിയേല്‍ മണ്‍റോ എന്ന JD മണ്‍റോ
മൂന്നാറിലെ കാനന്‍ ദേവന് തേയിലത്തോട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിലും കുട്ടിക്കാനത്തുനിന്നും ഏലപ്പാറ വഴി ചീന്തലാറിനു വഴി നിർമ്മിക്കാനും മുഖ്യപങ്കു വഹിച്ച വ്യക്തിയാണു JD മണ്‍റോ.ബേക്കര്‍ ജൂനിയറിന്‍െറ മകള്‍ ഹെൻറിറ്റയേയാണ് ഇദ്ദേഹം വിവാഹം ചെയ്തത്. പീരുമേട് ഭാഗങ്ങളില്‍ ഇദ്ദേഹത്തിനു തോട്ടങ്ങളുണ്ടായിരുന്നു. ഡൗണി എന്ന വെളുത്ത പെണ് കുതിരയായിരുന്നു മണ്‍റോയുടെ വാഹനമൃഗം. ഇതിനെ തിരുവന്തപുരത്തുനിന്നോ ആലപ്പുഴനിന്നോ വാങ്ങിയതാവാമെന്നു കരുതുന്നു. പിന്നീട് ഈ കുതിരയുടെ പുറത്തായി മണ്‍റോയുടെ യാത്രകളെല്ലാം. അങ്ങനെ കുട്ടിക്കാനം പീരുമേട് ഭാഗങ്ങള്‍ ഡൗണിയുടെ കുളമ്പടി ശബ്ദത്താല്‍ പ്രകമ്പനം കൊണ്ടു. വെളുത്ത കുതിരപ്പുറത്തു വരുന്ന സായ്പ്പിനെ തൊഴിലാളികള്‍ക്കും ഇഷ്ടമായിരുന്നു.
ഒരിക്കല്‍ മണ്‍റോ, ഡൗണിയുടെ പുറത്ത് യാത്രചെയ്തുവരവേ, കുട്ടിക്കാനത്തിനടുത്തുള്ള മത്തായിക്കൊക്ക ഭാഗത്തുവെച്ചു ഒരു അപകടത്തില്‍പ്പെട്ടു. ഡൗണിക്കും പരിക്കുപറ്റി. അതിനേത്തുടര്‍ന്നു മണ്‍റോ ശരീരം തളര്‍ന്നു കിടപ്പിലായി.
മരണാസന്നനായ മണ്‍റോ തന്‍െറ അന്ത്യാഭിലാഷം പ്രിയപ്പെട്ടവരോടു പറഞ്ഞ് ഉറപ്പുവാങ്ങി. അതിപ്രകാരമായിരുന് നു...എന്നെ അടക്കുന്ന കല്ലറയുടെ നേരെ എതിര്‍വശത്തായി എന്‍െറ പ്രിയപ്പെട്ട കുതിര ഡൗണിയെയും അടക്കണം. അങ്ങനെ പള്ളിയുടെ കിഴക്കുഭാഗത്തായി മണ്‍റോയും ഡൗണിയും അഭിമുഖമായി അന്ത്യവിശ്രമം കൊള്ളുന്നു. യൂറോപ്യന്മ്മാര്ക് കു തങ്ങളുടെ വളര്‍ത്തുമൃഗങ്ങളോടുള്ള സ്നേഹത്തിന്‍െറ പ്രതീകമായി ആ കല്ലറകള്‍ മൗനസംവാദം നടത്തുന്നു. ഒപ്പം ഡൗണിയും മണ്‍റോയും ഇന്നും ജീവിക്കുകയും ചെയ്യുന്നു. ലോകത്തിലെ ആദ്യ സംഭവമാണിത്. ഒരു പള്ളിയിലും മൃഗങ്ങളെ സംസ്ക്കരിക്കുന്ന പതിവില്ലാത്തതാണ്. അന്നത്തെ യൂറോപ്യന്‍ സമൂഹത്തില്‍ മണ്റോയ്ക്കുണ്ടായിരുന്ന സ്ഥാനം എന്താണെന്നു ഇതിലൂടെ നമ്മള്‍ക്കു ഊഹിക്കാം.
മരണാസന്നനായ മണ്‍റോ തന്‍െറ അന്ത്യാഭിലാഷം പ്രിയപ്പെട്ടവരോടു പറഞ്ഞ് ഉറപ്പുവാങ്ങി. അതിപ്രകാരമായിരുന്
എങ്കിലും ഒരു കാര്യം വളരെ ശ്രദ്ധേയമാണ്. എത്ര പ്രഗത്ഭന്‍ ആയിരുന്നിട്ടും, അവിടെ വിശ്രമംകൊള്ളുന്ന എല്ലാവരിലും ഒരുവനായി മാത്രമാണ് മണ്‍റോയുടെ സ്ഥാനവും. അധിക വിശേഷണങ്ങളൊന്നും എഴുതിച്ചേര്‍ക്കാത്ത ഒരു സാധാരണ കല്ലറ. മരണം എല്ലാവരെയും തുല്യരാക്കുന്നു എന്നുകൂടി ഇതു നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.
ജീവിച്ചു തുടങ്ങുന്നതിനു മുമ്പേ വിടവാങ്ങിയവര്‍....
ബേക്കര്‍ ജൂനിയറിന്റെ സഹോദരന് ആല്‍ഫ്രഡ് ജോര്‍ജ് 1847 ല്‍ തിരുവിതാംകൂര്‍ രാജാവില്‍ നിന്നും 500 ഏക്കര്‍ സ്ഥലം വാങ്ങി.അതില്‍ 150 ഏക്കര്‍ തെങ്ങുംതോപ്പാക്കി മാറ്റി.ബാക്കി സ്ഥലത്തു നെല്‍കൃഷിയും തുടങ്ങി.10 ഏക്കര്‍ സ്ഥലം വെറുതേയിട്ടു.അതാണു ഇന്നു കാണുന്ന കുമരകം പക്ഷിസങ്കേതം..!!സ്വാതന്ത്രത്തി നു ശേഷം 1960 ല്‍ അവസാന ബേക്കര്‍ കുടുംബാംഗവും UK യിലെ എസക്സിലേക്കു മടങ്ങിപ്പോയി.കുമരകത്ത് അവര്‍ താമസിച്ചിരുന്ന ബംഗ്ളാവും അനുബന്ധ സ്ഥലങ്ങളും 1977ല്‍ സര്‍ക്കാരിനു വില്‍പ്പന നടത്തി.ആ ബംഗ്ളാവാണു ഇന്നത്തെ താജ് കുമരകം.
ഈ പള്ളിയേക്കുറിച്ചുള്ള ചില യൂറ്റ്യൂബ് വീഡിയോകളില്‍ ഓരോരുത്തര് തള്ളി മറിക്കുന്നതു വളരെ മൃഗീയവും പൈശാചികവും ഭീകരവുമായാണ്. അവിടെ ചെല്ലുന്നവരെ പിടിച്ചു മൂക്കിലൂടെ വലിച്ചുകയറ്റാന്‍ ആരോ പാത്തും പതുങ്ങിയും അവിടെ നിലയുറപ്പിച്ചിരിക്കുന്നു...എന്ന മാതിരി ഊള ഡയലോഗുകളാണ്. അതും ഒരുമാതിരി മണിച്ചിത്രത്താഴ് മോഡല്‍ വീണയും വായിച്ച്.....പൂവര്‍ ഗയ്സ്....!!
അങ്ങനെ തകര്‍ച്ചയിലേക്കു കൂപ്പുകുത്തുന്ന ഈ പള്ളിയും പരിസരവും കണ്ട് ഇഷ്ടപ്പെട്ടാണു ലൂസിഫറിന്‍െറ അണിയറക്കാര്‍ ഇവിടം ഷൂട്ടിനായി തെരഞ്ഞെടുത്തത്. ഷോട്ടിന്‍െറ പൂര്‍ണ്ണതയ്ക്കായി മുന്നില്‍ വലിയൊരു കുരിശിന്െറയും ഒരു കല്ലറയുടെയും സെറ്റുമിട്ടു. ഷൂട്ടിംഗിനുശേഷം ഏകദേശം 8 ലക്ഷം രൂപമുടക്കി പള്ളി പുതുക്കിപ്പണിയുകയും ചെയ്തു. അതാണു ഇന്നു നമ്മള് കാണുന്ന സെയ്ന്റ് ആൻഡ്രൂസ് CSI പള്ളി. ഇതാണു സംഭവം.
കൊണ്ടുവന്ന വെള്ളം മുഴുവന്‍ തീര്‍ന്നു. വാങ്ങാന്‍ കടകളുമില്ല. സമയം1.30 ആയിരിക്കുന്നു. നേരെ പള്ളിയില്‍ നിന്നിറങ്ങി. നേരത്തെ കണ്ട തേയിലച്ചേച്ചിമാര് ചെറിയ തണലിലിരുന്നു ഉച്ചഭക്ഷണം കഴിക്കുന്നു. എന്നിട്ടും ഞങ്ങള്‍ ചോദിച്ചു...
വഴിയിലിറങ്ങി ഇടത്തേയ്ക്കു തിരിഞ്ഞു.ഉപ്പുതറയ്ക്കുള്ള റോഡാണ്.
മുന്നോട്ടു വിട്ടു, കുടിവെള്ളം വേണം അയ്നാണ്. ഇറക്കമിറങ്ങിച്ചെന്നു..തവാരണ എന്നാണു സ്ഥലപ്പേര്. അടുത്തു കണ്ട കടയില്‍ കയറി. രാജമ്മച്ചേച്ചിയുടെ കടയാണ്. ഒരു ലീറ്റര്‍ വെള്ളം വാങ്ങി. പിന്നെ പരിചയപ്പെടലായി, സ്ഥലത്തേക്കുറി ച്ചുള്ള വിവരണമായി. 42 വര്‍ഷം തേയിലത്തോട്ടത്തില്‍ പണിയെടുത്ത ആളാണത്രേ. ഇപ്പോള്‍ തോട്ടം പ്രവര്‍ത്തിക്കുന്നില്ല.''ചില നിയമക്കുരുക്കുകളും കേസുകളുമൊക്കെയായി തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്. ആനുകൂല്യങ്ങള്‍ ഇപ്പോഴും നിയമക്കുരുക്കിലാണ്.'' ചേച്ചി പറഞ്ഞുനിര്‍ത്തി. എല്ലാം ശരിയാകുമെന്നും നല്ല ദിവസങ്ങള്‍ വരുമെന്നും നമ്മള് ധൈര്യപ്പെടുത്തി.
തൊട്ട് അടുത്താണു ഉപ്പുതറ ടൗണ്‍.
'ലൂസിഫര്‍' പള്ളിയിലേക്ക് വരാന്‍ വലിയ പാടാണ്.
ഇതാണാ വഴി
കട്ടപ്പനയില്‍ നിന്നു വരുന്നവര്‍,പരപ്പ് വഴി ഉപ്പുതറയിലെത്തി തവാരണവഴി പശുപ്പാറ റൂട്ടില്‍ വരുമ്പോള്‍, തവാരണ കഴിഞ്ഞു പുതുക്കടയും പിന്നിട്ടു ഒന്നാം ഡിവിഷനില്‍ വലതുഭാഗത്ത് പ്രവര്‍ത്തന രഹിതമായ ഒരു തേയില ഫാക്ടറി കാണാം.വീണ്ടും അല്പംകൂടി മുന്നോട്ടു വരുമ്പോള്‍ വാതിലില്‍ തമിഴ് എഴുതിയിരിക്കുന്ന ഒരു കൊച്ചു അമ്പലം ഉണ്ട് . അതു കഴിഞ്ഞുള്ള വളവില്‍ വലത്തുഭാഗത്തായി പള്ളിയുടെ ബോര്‍ഡ് കാണാം.മെയ്ന്‍ റോഡില്‍ നിന്നും വലതുഭാഗത്തേക്കു ഏകദേശം നൂറുമീറ്റര്‍ കയറിയാല്‍ പള്ളിയിലേക്ക് എത്താം.ഇതുവഴി ബസ് സര്‍വ്വീസുണ്ട്.
ഏലപ്പാറ നിന്നും വരുന്നവര്‍
പശുപ്പാറ റൂട്ടില്‍ ചെമ്മണ്ണ്,കൊച്ചുകരുന്തരുവി,ചീ ന്തലാര്,കാറ്റാടിക്കവല കഴിഞ്ഞു വരുമ്പോള്‍ പ്രവര്‍ത്തനം നിലച്ച തേയില ഫാക്ടറി കാണാം.വീണ്ടും മുന്നോട്ടു കയറ്റം കയറി വരുമ്പോള്‍ ഒരു വളവും ഇടത്തേയ്ക്കു ഒരു മണ്‍വഴിയും കാണാം.അതാണു പള്ളിയിലേക്കുള്ള പാത.ഏലപ്പാറയില്‍നിന്നും ഏകദേശം 13_14 കിലോമീറ്റര്‍ ദൂരം.പള്ളിയുടെ ബോർഡ് വെച്ചിരിക്കുന്ന ഭാഗത്തു പണ്ടൊരു തട്ടുകട ഉണ്ടായിരുന്നു. പല വീഡിയോകളിലും ഈ തട്ടുകട കാണാം.അതു നോക്കിയാണു പലരും ഇന്നും ആ വഴി വരുന്നത്.പക്ഷേ ഇപ്പോൾ അത് അവിടെ നിലവിലില്ല. അതോണ്ട് നോക്കീം കണ്ടും വന്നാൽ നിങ്ങൾക്കു കൊള്ളാം.
മണ്‍റോ, ഒരു മലയാളിയും അദ്ദേഹം മരിച്ചതു ഈ കാലഘട്ടത്തിലുമായിരുന്നെങ്കില് ആ കല്ലറയില്‍ ഇങ്ങനെ എഴുതി മറിച്ചേനെ.....
''ഈ പള്ളിപണിയിച്ച ബേക്കര്‍ ജൂനിയറുടെ മരുമകൻറെ കല്ലറയാണിത്. ഇദ്ദേഹമാണ് മൂന്നാര്‍ കാനന്‍ ദേവന് തേയിലത്തോട്ടങ്ങളുടെ മുഖ്യശില്പി....ഇദ്ദേഹത്തിന്റെ വെള്ളക്കുതിരയുടെ കല്ലറയാണു നേരെ മുന്നില്‍ കാണുന്നത്...''
ഈ പള്ളിയെ ലോക പ്രശസ്തമാക്കിയതും ഡൗണിയുടെ കല്ലറയാണ്. ലോകത്തില്‍ കുതിരയെ അടക്കിയ ഏക പള്ളിയും ഇതാണ്.
37 ബ്രിട്ടീഷുകാരും ഒരു കുതിരയും സൈപ്രസ് മരങ്ങളുടെ തണലിലും തണുപ്പിലും ശാന്തമായി ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു.
ജീവിച്ചു തുടങ്ങുന്നതിനു മുമ്പേ വിടവാങ്ങിയവര്‍....
സ്വപ്നങ്ങള്‍ ശേഷിപ്പിച്ചുകൊണ്ടു കടന്നുപോയവര്‍...
ജീവിതം നന്നായി ആസ്വദിച്ചവര്‍.....
ഒരിക്കല്‍ ഈ പള്ളിയുടെ ചെരിവില്‍ നടന്നവര്‍..
ഈ പുല്‍ത്തകിടിയില്‍ വിശ്രമിച്ചവര്‍..
ഇവിടുത്തെ അന്തരീക്ഷത്തില്‍ ആശ്വാസം കണ്ടെത്തിയവര്‍...
സ്വന്ത ദേശത്തേക്കു പോകാതെ ഈ മണ്ണില്‍ തന്നെ അലിഞ്ഞു ചേരണമെന്നു ആഗ്രഹിച്ചവര്‍....
അടുത്ത തലമുറയ്ക്കു വേണ്ടി മരങ്ങളെ നട്ടു പരിപാലിച്ചവര്‍.....
ജോണ്‍ മണ്‍റോ ആരാധനയില്‍ പങ്കെടുക്കുന്ന സമയം ഡൗണി വിശ്രമിച്ചത് ഒരുപക്ഷേ ഈ ചെരുവുകളില്‍ ഒന്നിലായിരിക്കും. അങ്ങനെയങ്ങനെ നിരവധി കഥകള്‍ നിശബ്ദമായി പറയുന്ന മൃതന്മ്മാര് ഉറങ്ങുന്ന ഈ മണ്ണില്‍ വരാന്‍ കഴിഞ്ഞതുപോലും ഒരു ഭാഗ്യമാണ്.
ഇതിനെല്ലാം മൂകസാക്ഷികളായി കുറെ സൈപ്രസ് മരങ്ങളും. അനേക പ്രാവശ്യം ഇലപൊഴിച്ചും ഉണങ്ങിയും തളിര്‍ത്തും നൂറ്റാണ്ടുകള്‍ക്കു സാക്ഷിയായി നില്ക്കുന്ന അവയ്ക്കും പറയാനുണ്ടാകും ഒരായിരം കഥകള്‍. സൈപ്രസ്മരങ്ങൾക്കു 600 വർഷങ്ങൾ ആയുസ്സുണ്ടെന്നു പറയുന്നു.
ഈ ബ്രിട്ടീഷ് സെമിത്തേരി അതിന്റെ തനിമയില്‍ പരിപാലിക്കാന്‍ ഇന്നും ബ്രിട്ടന്റെ സഹായം ലഭിക്കുന്നുണ്ട്.
വലതു ഭാഗത്താണു തദ്ദേശിയരെ അടക്കുന്നത്. സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷന്‍ കൂടിയാണ് ഈ പള്ളിയും സെമിത്തേരികളും. ജോസഫ് എന്ന സിനിമയില്‍,ജോസഫിനെയും കുടുംബത്തെയും സംസ്കരിക്കുന്നതായി കാണിക്കുന്നതും,ദ പ്രീസ്റ്റ് എന്ന പടത്തില്‍ മഞ്ചു വാര്യരെ സംസ്ക്കരിക്കുന്നതായി കാണിക്കുന്നതും ഈ വലതുവശത്തെ ഇന്‍ഡ്യന്‍ സെമിത്തേരിയിലാണ്. ചില തമിഴ് സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
ഈ ബ്രിട്ടീഷ് സെമിത്തേരി അതിന്റെ തനിമയില്‍ പരിപാലിക്കാന്‍ ഇന്നും ബ്രിട്ടന്റെ സഹായം ലഭിക്കുന്നുണ്ട്.
വലതു ഭാഗത്താണു തദ്ദേശിയരെ അടക്കുന്നത്. സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷന്‍ കൂടിയാണ് ഈ പള്ളിയും സെമിത്തേരികളും. ജോസഫ് എന്ന സിനിമയില്‍,ജോസഫിനെയും കുടുംബത്തെയും സംസ്കരിക്കുന്നതായി കാണിക്കുന്നതും,ദ പ്രീസ്റ്റ് എന്ന പടത്തില്‍ മഞ്ചു വാര്യരെ സംസ്ക്കരിക്കുന്നതായി കാണിക്കുന്നതും ഈ വലതുവശത്തെ ഇന്‍ഡ്യന്‍ സെമിത്തേരിയിലാണ്. ചില തമിഴ് സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
ഇവിടെ സേവനം ചെയ്യുന്ന അച്ചനും പള്ളിയുടെ ഭാരവാഹികളും വിശ്വാസികളും ഈസ്റ്റ് കേരള CSI ഡയോസീസും മറ്റെല്ലാവരും ഒരുപാടു അഭിനന്ദനങ്ങൾക്കു അർഹരാണ്. കാരണം, ഈ ചരിത്ര ദേവാലയത്തിന്റെ പഴമയും പരിശുദ്ധിയും അർഹിക്കുന്ന നിലയിൽ ഇവർ കാത്തുസൂക്ഷിക്കുന്നുണ്ട്. എല്ലാവർക്കും സന്ദർശിക്കാനും പള്ളിയിൽ പ്രാർത്ഥിക്കാനും ഇവിടെ അവസരമുണ്ട്.മതപരമോ സാമൂഹ്യമോ ആയ യാതൊരു വിലക്കുകളുമില്ലാതെ ഏതൊരാൾക്കും എപ്പോൾ വേണമെങ്കിലും കയറിചെല്ലാവുന്ന ഒരിടം. ക്രിസ്തീയ ദേവാലയങ്ങളുടെ എടുത്തുപറയാവുന്ന ഒരു പ്രത്യേകതയാണിത്.
ബേക്കര്‍ കുടുംബത്തെക്കുറിച്ചു കുറച്ചുകൂടി.
ബേക്കര്‍ ജൂനിയറിന്റെ സഹോദരന് ആല്‍ഫ്രഡ് ജോര്‍ജ് 1847 ല്‍ തിരുവിതാംകൂര്‍ രാജാവില്‍ നിന്നും 500 ഏക്കര്‍ സ്ഥലം വാങ്ങി.അതില്‍ 150 ഏക്കര്‍ തെങ്ങുംതോപ്പാക്കി മാറ്റി.ബാക്കി സ്ഥലത്തു നെല്‍കൃഷിയും തുടങ്ങി.10 ഏക്കര്‍ സ്ഥലം വെറുതേയിട്ടു.അതാണു ഇന്നു കാണുന്ന കുമരകം പക്ഷിസങ്കേതം..!!സ്വാതന്ത്രത്തി
സമയം 12 മണി.തിരിച്ചു അടുത്ത സ്ഥഥലത്തേക്കു പോകണം,ഉപ്പുതറ.
ചരിത്രമുറങ്ങുന്ന പള്ളിക്കുന്ന് പള്ളിയില്‍ നിന്നും നമ്മള് വിടവാങ്ങി.
ഇനിയും ഒരിക്കല്‍ക്കൂടി ഈ തണലില്‍ വന്നിരിയ്ക്കണമെന്ന ആഗ്രഹത്തോടെ,.....
വണ്ടിനേരെ ഏലപ്പാറയ്ക്കു ന്യൂട്രലടിച്ചു....പോകുന്ന വഴിയിലെ സീനറികൾ..എന്റെ മോനെ....
ഏലപ്പാറ വാഗമൺ റൂട്ട്, മുകളിൽനിന്നും കാണുന്ന ഏലപ്പാറ പട്ടണത്തിന്റെ വ്യൂ...തേയില തോട്ടങ്ങൾ...ഇതൊക്കെ നേരിൽ കാണേണ്ടതു തന്നെയാണ്. മലയോര ഹൈവേയുടെ നിർമ്മാണം ഏലപ്പാറക്കു കുറച്ചൊന്നുമല്ല സൗന്ദര്യം കൊടുത്തിരിക്കുന്നത്...!
ഏലപ്പാറ ടൗണ്‍ തീരുന്ന ഭാഗത്തുള്ള മോസ്ക്കിന്റെ അവിടെനിന്നും ഇടതുവശത്തേക്കുള്ള വഴിയിലേക്കു കയറി.ഉപ്പുതറയ്ക്കുള്ള റോഡാണ്. തേയിലത്തോട്ടങ്ങള്‍ക്കു നടുവിലൂടെ നമ്മുടെ 'യമഹാ ആല്‍ഫാ ലംബോര്‍ഗിനി' ഒഴുകിനീങ്ങി. മുടിഞ്ഞ ചൂടാണ്. കൈത്തണ്ട കരുവാളിച്ചു തുടങ്ങി. എങ്കിലും നമ്മള് ആക്സിലറേറ്ററിനു വട്ടം പിടിച്ചു.
ചെമ്മണ്ണും കൊച്ചുകരുന്തരുവിയും ചീന്തലാറും കാറ്റാടിക്കവലയും പിന്നിട്ട് വണ്ടി മുന്നോട്ടു പോയ്ക്കൊണ്ടിരുന്നു. കുറെ ഇറക്കം ഇറങ്ങിച്ചെന്നപ്പോള്‍ ഇടതുവശത്ത് താഴെയായി ഒരു വലിയ മൂന്നുനിലക്കെട്ടിടം കാണാന്‍ കഴിഞ്ഞു. കുറേക്കൂടി റോഡ് ഇറങ്ങിച്ചെന്നപ്പോള്‍ കെട്ടിടത്തിന്‍െറ സ്ഥാനം വലതുവശമായി. സംഭവം പ്രേതാലയം പോലെ, മനുഷ്യരെ പേടിപ്പിക്കാന്‍ അങ്ങനെ നീണ്ടുനിവര്‍ന്നു കിടക്കുകയാണ്. പീരുമേട് ടീ ഫാക്ടറി എന്നൊരു പേരും കണ്ടു. ആയിരക്കണക്കിനു തൊഴിലാളികള്‍ പണിയെടുത്ത ഫാക്ടറിയാണ്. തേയിലയുടെ വിലയിടിഞ്ഞപ്പോള്‍ തൊഴിലാളികള്‍ ഇല്ലാതെ പ്രവര്‍ത്തനം നിലച്ചതാകാം. ചില മെഷീനറികള്‍ ഇപ്പോഴും അതിനുള്ളിലിരിക്കുന്നതു പുറത്തുനിന്നും കാണാം.
വീണ്ടും കയറ്റമാണ്.കുറെ കയറിച്ചെന്നപ്പോള്‍ നമ്മള് ആ ബോര്‍ഡ് കണ്ടുപിടിച്ചു.സെയ്ന്റ് ആൻഡ്രൂസ് CSI.
മെയിന്‍ റോഡില്‍നിന്നും നമ്മള് ഇടത്തേയ്ക്കു കയറി. ചുറ്റും തേയിലക്കാട്. ആ തോട്ടത്തിന്‍െറ തുടക്കത്തില്‍ തന്നെ പണികഴിഞ്ഞു വിശ്രമിക്കുന്ന കുറെ ചേച്ചിമാരെ കണ്ടു. വണ്ടിനിര്‍ത്തി...
ചേച്ച് യേയ്...മ്മടെ മറ്റേ പള്ളിയല്ലേ ഇത്....?
അതെ....അവര്‍ മറുപടി തന്നു....
പിന്ന്യേ...അവിടെ ആരെങ്കിലും കാണുമോ...?നമ്മള്‍ക്കു പിന്നെയും സംശയം...
ആരുമില്ല.....
അവിടെ കേറാന്‍ പറ്റുമോ...?
പിന്നില്ലേ,ആ ചെറിയ ഗേറ്റ് തുറന്നു കേറിക്കോ...?
അങ്ങനെ തേയിലച്ചേച്ചിയുടെ പെര്‍മിഷനുമായി നമ്മള് പള്ളിയുടെ സമീപത്തു വണ്ടി നിര്‍ത്തി,സൈഡിലെ ചെറിയ ഗേറ്റിലൂടെ പള്ളിമുറ്റത്തേക്കു തള്ളിക്കേറി.
ഡ്രാക്കുളപ്പള്ളി
'ലൂസിഫര്‍' എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ പ്രസിദ്ധമായ പള്ളി. ഉപ്പുതറ രണ്ടാം ഡിവിഷനിലുള്ള ലോണ്ട്രി പള്ളി. ഈ പള്ളിയും അടുത്തു നില്ക്കുന്ന ഉണങ്ങിയ മരവും നിഗൂഢമായ നിശബ്ദ തയുമാണ് ഇവിടുത്തെ ആകര്ഷണങ്ങള്. 1952 ഫെബ്രുവരി 15 നു ജെ എം വിൽക്കി സ്ഥാപിച്ചതാണു ഈ പള്ളി. തോട്ടം തൊഴിലാളികള്‍ക്കു,സഭാവ്യത്യാസം കൂടാതെ ആരാധനാ സൗകര്യത്തിനും അവര്‍ക്കുള്ള റേഷന്‍ വിതരണത്തിനും ഈ പള്ളി ഉപയോഗപ്പെടുത്തിയിരുന്നു. ക്രമേണ തോട്ടം മേഖല ക്ഷീണാവസ്ഥ നേരിട്ടതും, അടുത്തായി മറ്റു പള്ളികള്‍ സ്ഥാപിക്കപ്പെട്ടതും ഈ പള്ളിയുടെ തകര്‍ച്ചയ്ക്കും ജീര്ണ്ണാവസ്ഥയ്ക്കും കാരണമായി.ക്രമേണ പള്ളി അടയ്ക്കപ്പെട്ടു.ആരും അവിടേക്കു പോകാതായി.
ഡ്രാക്കുളപ്പള്ളി
'ലൂസിഫര്‍' എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ പ്രസിദ്ധമായ പള്ളി. ഉപ്പുതറ രണ്ടാം ഡിവിഷനിലുള്ള ലോണ്ട്രി പള്ളി. ഈ പള്ളിയും അടുത്തു നില്ക്കുന്ന ഉണങ്ങിയ മരവും നിഗൂഢമായ നിശബ്ദ തയുമാണ് ഇവിടുത്തെ ആകര്ഷണങ്ങള്. 1952 ഫെബ്രുവരി 15 നു ജെ എം വിൽക്കി സ്ഥാപിച്ചതാണു ഈ പള്ളി. തോട്ടം തൊഴിലാളികള്‍ക്കു,സഭാവ്യത്യാസം കൂടാതെ ആരാധനാ സൗകര്യത്തിനും അവര്‍ക്കുള്ള റേഷന്‍ വിതരണത്തിനും ഈ പള്ളി ഉപയോഗപ്പെടുത്തിയിരുന്നു. ക്രമേണ തോട്ടം മേഖല ക്ഷീണാവസ്ഥ നേരിട്ടതും, അടുത്തായി മറ്റു പള്ളികള്‍ സ്ഥാപിക്കപ്പെട്ടതും ഈ പള്ളിയുടെ തകര്‍ച്ചയ്ക്കും ജീര്ണ്ണാവസ്ഥയ്ക്കും കാരണമായി.ക്രമേണ പള്ളി അടയ്ക്കപ്പെട്ടു.ആരും അവിടേക്കു പോകാതായി.
മേല്‍ക്കൂരകള്‍ തകര്‍ച്ചയുടെ വക്കിലെത്തി. പഴയ രീതിയില്‍ കരിങ്കല്ലുകൊണ്ടു പണിത ചുമരുകളുടെ നിറം മങ്ങി, പായല്‍ പടര്‍ന്നു കയറി. കറുത്ത നിറത്തില്‍ കല്ലുകള്‍ മുന്നോട്ടു തള്ളിനിന്നു. ദദായത് എന്ജിന് ഔട്ട് കംപ്ളീറ്റ്ലി. അടുത്തായി ഇലപൊഴിഞ്ഞു പാതി ഉണങ്ങിയ മരവും കൂടിയായപ്പോള്‍ ഒരു നേരിയ ഭയം ജനിപ്പിക്കുന്ന അന്തരീക്ഷവുമായി. അങ്ങനെയാണ് ഇവിടം ഡ്രാക്കുള പള്ളിയാകുന്നത്. അല്ലാതെ ഒരു ഭുതപ്രേതബാധയോ സാത്താന് സേവയോ നിഗൂഢതകളോ ഉഡായിപ്പുകളോ ഡ്രാക്കുളയുടെ ഓഫീസോ ഒന്നും ഇവിടെയില്ല. സന്ധ്യമയങ്ങുന്നതോടെ വിജനമായ തേയിലത്തോട്ടത്തിന്‍െറ നടുക്കുള്ള ഈ കാഴ്ച്ച ഏതവനേയും ഒന്നു കിടുക്കും.അത്രതന്നെ....!!
ഈ പള്ളിയേക്കുറിച്ചുള്ള ചില യൂറ്റ്യൂബ് വീഡിയോകളില്‍ ഓരോരുത്തര് തള്ളി മറിക്കുന്നതു വളരെ മൃഗീയവും പൈശാചികവും ഭീകരവുമായാണ്. അവിടെ ചെല്ലുന്നവരെ പിടിച്ചു മൂക്കിലൂടെ വലിച്ചുകയറ്റാന്‍ ആരോ പാത്തും പതുങ്ങിയും അവിടെ നിലയുറപ്പിച്ചിരിക്കുന്നു...എന്ന മാതിരി ഊള ഡയലോഗുകളാണ്. അതും ഒരുമാതിരി മണിച്ചിത്രത്താഴ് മോഡല്‍ വീണയും വായിച്ച്.....പൂവര്‍ ഗയ്സ്....!!
അങ്ങനെ തകര്‍ച്ചയിലേക്കു കൂപ്പുകുത്തുന്ന ഈ പള്ളിയും പരിസരവും കണ്ട് ഇഷ്ടപ്പെട്ടാണു ലൂസിഫറിന്‍െറ അണിയറക്കാര്‍ ഇവിടം ഷൂട്ടിനായി തെരഞ്ഞെടുത്തത്. ഷോട്ടിന്‍െറ പൂര്‍ണ്ണതയ്ക്കായി മുന്നില്‍ വലിയൊരു കുരിശിന്െറയും ഒരു കല്ലറയുടെയും സെറ്റുമിട്ടു. ഷൂട്ടിംഗിനുശേഷം ഏകദേശം 8 ലക്ഷം രൂപമുടക്കി പള്ളി പുതുക്കിപ്പണിയുകയും ചെയ്തു. അതാണു ഇന്നു നമ്മള് കാണുന്ന സെയ്ന്റ് ആൻഡ്രൂസ് CSI പള്ളി. ഇതാണു സംഭവം.
കൊണ്ടുവന്ന വെള്ളം മുഴുവന്‍ തീര്‍ന്നു. വാങ്ങാന്‍ കടകളുമില്ല. സമയം1.30 ആയിരിക്കുന്നു. നേരെ പള്ളിയില്‍ നിന്നിറങ്ങി. നേരത്തെ കണ്ട തേയിലച്ചേച്ചിമാര് ചെറിയ തണലിലിരുന്നു ഉച്ചഭക്ഷണം കഴിക്കുന്നു. എന്നിട്ടും ഞങ്ങള്‍ ചോദിച്ചു...
''കഴിക്കുവാരിക്കു മല്ലേ...''???
അതാണു മലയാളി.!!!!!!
മ്ഹ്....അവര്‍ മൂളി....
അതാണു മലയാളി.!!!!!!
മ്ഹ്....അവര്‍ മൂളി....
ഈ കളിയാണ്......
വഴിയിലിറങ്ങി ഇടത്തേയ്ക്കു തിരിഞ്ഞു.ഉപ്പുതറയ്ക്കുള്ള റോഡാണ്.
മുന്നോട്ടു വിട്ടു, കുടിവെള്ളം വേണം അയ്നാണ്. ഇറക്കമിറങ്ങിച്ചെന്നു..തവാരണ എന്നാണു സ്ഥലപ്പേര്. അടുത്തു കണ്ട കടയില്‍ കയറി. രാജമ്മച്ചേച്ചിയുടെ കടയാണ്. ഒരു ലീറ്റര്‍ വെള്ളം വാങ്ങി. പിന്നെ പരിചയപ്പെടലായി, സ്ഥലത്തേക്കുറി
തൊട്ട് അടുത്താണു ഉപ്പുതറ ടൗണ്‍.
ബൈ ദുബായ് നമ്മള് വന്നവഴി തന്നെ തിരികെ ഏലപ്പാറയ്ക്ക്.
വന്ന വഴി മറക്കരുതെന്ന് കാര്ന്നോന്മ്മാര് പറഞ്ഞിട്ടില്ലേ.....
ഏലപ്പാറ വഴി കുട്ടിക്കാനം അവിടെനിന്നും നേരിട്ട് മുണ്ടക്കയം കാഞ്ഞിരപ്പളളി പൊൻകുന്നം കൊടുങ്ങൂർ കാനം കറുകച്ചാൽ വഴി ബക്കിങ്ഹാം കൊട്ടാരം.......സോ സിമ്പിൾ
ചില തിരുത്തലുകള്‍......
ചില തിരുത്തലുകള്‍......
'ലൂസിഫര്‍' പള്ളിയിലേക്ക് വരാന്‍ വലിയ പാടാണ്.
വഴി കണ്ടുപിടിക്കാന്‍ പറ്റില്ല...
വേറെ വഴിയിലേക്കൊക്കെ എത്തപ്പെടും...
വേറെ വഴിയിലേക്കൊക്കെ എത്തപ്പെടും...
ഇങ്ങനെ ആവശ്യമില്ലാത്ത കുറെ സങ്കീര്‍ണ്ണതകള്‍ പറഞ്ഞു ചില യൂറ്റ്യൂബ് ചാനലുകള്‍ അനാവശ്യ ദുരൂഹത പടര്‍ത്തി വെച്ചിട്ടുണ്ട്. എല്ലാവരുമല്ല, ചി ലര്‍.
ഗൂഗിൾ മാപ്പ് ചതിച്ചു ഗയ്സ്..
നമ്മൾ വഴിതെറ്റി ഗയ്സ്....
എങ്ങോട്ടു പോകും ഗയ്സ്...
നമ്മൾക്ക് ആരെയും പരിചയമില്ല ഗയ്സ്...
ഗയ്സ്...ഗയ്സ്...
ചുമ്മാ സീൻ ഉണ്ടാക്കുവാണ് ഈ പൂവർ ഗയ്സ് എല്ലാം....
അങ്ങോട്ടു എത്തുന്ന വഴിയാണ് പലരും ഗയ്സ്...ഗയ്സ്...പറഞ്ഞു വള്ളിയാക്കുന്നത്.
ഒരു പ്രശ്നവുമില്ല.
കണ്ടുപിടിക്കാനും പ്രയാസമില്ല.
ഇനി വഴി തെറ്റിയാലെന്താ വായിലല്ലേ നാക്ക് കിടക്കുന്നത് എടുത്തങ്ങു വീശണം.
ഇതാണാ വഴി
കട്ടപ്പനയില്‍ നിന്നു വരുന്നവര്‍,പരപ്പ് വഴി ഉപ്പുതറയിലെത്തി തവാരണവഴി പശുപ്പാറ റൂട്ടില്‍ വരുമ്പോള്‍, തവാരണ കഴിഞ്ഞു പുതുക്കടയും പിന്നിട്ടു ഒന്നാം ഡിവിഷനില്‍ വലതുഭാഗത്ത് പ്രവര്‍ത്തന രഹിതമായ ഒരു തേയില ഫാക്ടറി കാണാം.വീണ്ടും അല്പംകൂടി മുന്നോട്ടു വരുമ്പോള്‍ വാതിലില്‍ തമിഴ് എഴുതിയിരിക്കുന്ന ഒരു കൊച്ചു അമ്പലം ഉണ്ട് . അതു കഴിഞ്ഞുള്ള വളവില്‍ വലത്തുഭാഗത്തായി പള്ളിയുടെ ബോര്‍ഡ് കാണാം.മെയ്ന്‍ റോഡില്‍ നിന്നും വലതുഭാഗത്തേക്കു ഏകദേശം നൂറുമീറ്റര്‍ കയറിയാല്‍ പള്ളിയിലേക്ക് എത്താം.ഇതുവഴി ബസ് സര്‍വ്വീസുണ്ട്.
ഏലപ്പാറ നിന്നും വരുന്നവര്‍
പശുപ്പാറ റൂട്ടില്‍ ചെമ്മണ്ണ്,കൊച്ചുകരുന്തരുവി,ചീ
ബ്ലോഗ് തീർന്നിരിക്കുന്നു.....
ഇനി നിങ്ങളുടെ ചാൻസാണ്....
കിടിലൻ......
പൊളി.......
തകർപ്പൻ.....
മാരകം.....
അന്യായം......
തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് ആഘോഷ പൂരിതമാക്കണം.......
കമന്റുകൾ നിറയട്ടെ....
ധൃതങ്ക പുളകിതമാകട്ടെ അന്തരംഗം.....
For More Information, Kidly Click Below




































വളരെ പ്രയോജനപ്രദമായ പോസ്റ്റ് ആയിരുന്നു
ReplyDeleteThank You...
DeleteThis comment has been removed by the author.
ReplyDeleteSir its absolutely amazing , Sir Nannayette Study chaithu , Valare Manoharamaye athe njaangalil ethichu athene Otheri Thanks Sir , Keep Going Sir , always with you ❤️
ReplyDeleteThank You Sir
Deleteസാറേ കൊള്ളാമല്ലോ സൂപ്പർ
ReplyDeleteBeautiful narration keep it up
ReplyDelete